ഫിലിപ്‌സ് മോഷന്‍ സെന്‍സിംഗ് എല്‍ഇഡി ബാറ്റണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സിഗ്നിഫൈ
മികച്ച ഇന്‍ബില്‍റ്റ് മോഷന്‍ സെന്‍സര്‍ വഴി ആറു മീറ്റര്‍ റേഡിയസിലുണ്ടാകുന്ന ചലനം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബാറ്റണ്‍ ഓണ്‍ ആകും. അധിക സുരക്ഷയ്ക്കായി ചലനമില്ലാതെ രണ്ട് മിനിറ്റ് തുടരുമ്പോള്‍ ആദ്യം എക്കോ മോഡിലേക്ക് മാറുകും തുടര്‍ന്ന് മൂന്ന് മിനിറ്റിനു ശേഷം പൂര്‍ണ്ണമായി സ്വിച്ച് ഓഫ് ആകുകയും ചെയ്യും
കൊച്ചി: ലൈറ്റിംഗ് രംഗത്തെ പ്രമുഖരായ സിഗ്നിഫൈ (യൂറോനെക്സ്റ്റ്:ലൈറ്റ്) ഫിലിപ്‌സ് മോഷന്‍ സെന്‍സിംഗ് എല്‍ഇഡി ബാറ്റണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.മികച്ച ഇന്‍ബില്‍റ്റ് മോഷന്‍ സെന്‍സര്‍ വഴി ആറു മീറ്റര്‍ റേഡിയസിലുണ്ടാകുന്ന ചലനം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബാറ്റണ്‍ ഓണ്‍ ആകും. അധിക സുരക്ഷയ്ക്കായി ചലനമില്ലാതെ രണ്ട് മിനിറ്റ് തുടരുമ്പോള്‍ ആദ്യം എക്കോ മോഡിലേക്ക് മാറുകും തുടര്‍ന്ന് മൂന്ന് മിനിറ്റിനു ശേഷം പൂര്‍ണ്ണമായി സ്വിച്ച് ഓഫ് ആകുകയും ചെയ്യും.
ഓട്ടോമാറ്റിക് സ്വിച്ച്ഓണ്‍ ഫംഗ്ഷനിലൂടെ ബാല്‍ക്കണി, സ്‌റ്റെയര്‍ കെയ്‌സ്, വാഷ്‌റൂം, പാര്‍ക്കിംഗ് ഏരിയ തുടങ്ങി വീട്ടിലെ ആക്‌സസ് കുറഞ്ഞ സ്ഥലങ്ങളില്‍ സൗകര്യപ്രദമായ ലൈറ്റിംഗ് സൊല്യൂഷന്‍ ലഭ്യമാക്കുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.മോഷന്‍ സെന്‍സറിനു പുറമേ ആംബിയന്റ് ലൈറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈറ്റിന്റെ ഔട്ട്പുട്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിന് ബാറ്റണെ സഹായിക്കുന്ന ഒരു ആംബിയന്റ് ലൈറ്റ് സെന്‍സറും എല്‍ഇഡി ബാറ്റണിലുണ്ടാകും. ഈ രണ്ട് ഫീച്ചറുകളും ആവശ്യമുള്ളപ്പോള്‍ മാത്രം ലൈറ്റ് ഓണ്‍ ആക്കുകയും അതുവഴി ഊര്‍ജലാഭവും സാധ്യമാക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
1099 രൂപയ്ക്ക് ഇന്ത്യയിലെ എല്ലാ ചെറുകിട, മൊത്ത വില ഇലക്ട്രിക്കല്‍ സ്‌റ്റോറുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും 1099 രൂപയ്ക്ക് ഇന്ത്യയിലെ എല്ലാ ചെറുകിട, മൊത്ത വില ഇലക്ട്രിക്കല്‍ സ്‌റ്റോറുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും 20വാട്‌സ്, 2000 ലൂമെന്‍സ് പാക്കിലും ഫിലിപ്‌സ് മോഷന്‍ സെന്‍സിംഗ് എല്‍ഇഡി ബാറ്റണ്‍ ലഭ്യമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.