കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്സുമായി ചോസന്‍ ഫുഡ്സ്
പാലിന് പകരം തണുത്ത വെള്ളത്തില്‍ രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാമെന്ന് ചോസന്‍ ഫുഡ്സ് ഡയറക്ടര്‍ അംജത് ഹുസൈന്‍ പറഞ്ഞു.അഞ്ചു മിനുട്ടിനുള്ളിള്‍ തയ്യാറാക്കി ഫ്രീസറിലേക്ക് മാറ്റാം.അഞ്ചു രുചികളില്‍ ലഭ്യമാകുമെന്നും അംജത് ഹുസൈന്‍ പറഞ്ഞു
കൊച്ചി:പാല്‍ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ വളരെയെളുപ്പം രുചികരമായ ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്സ് വിപണിയിലെത്തുന്നു. ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ചോസന്‍ ഫുഡ്സ് ആണ് ഇന്ത്യയില്‍ ആദ്യമായി ഗാര്‍ഹിക ഉപയോഗത്തിന് വേണ്ടി തണുത്ത വെള്ളത്തില്‍ കേവലം അഞ്ചു മിനിട്ട് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്നതിനുള്ള ഐസ്‌ക്രീം മിക്സ് വിപണിയിലെത്തിക്കുന്നത്. വാനില, ചോക്കലേറ്റ്, സ്ട്രോബറി, ബട്ടര്‍സ്‌കോച്ച്, മാംഗോ എന്നീ അഞ്ചു രുചികളില്‍ കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്സ് ലഭ്യമാകുമെന്ന് ചോസന്‍ ഫുഡ്സ് ഡയറക്ടര്‍ അംജത് ഹുസൈന്‍ പറഞ്ഞു.
80 രൂപ വിലയുള്ള 85 ഗ്രാം അടങ്ങിയ പാക്കില്‍ നിന്ന് 500 മില്ലി ഗ്രാം വരെ ഐസ്‌ക്രീം നിര്‍മ്മിക്കാം. ഒരു പാക്കറ്റ് ഐസ്‌ക്രീം മിക്സ് 150 മില്ലി ഗ്രാം തണുത്ത വെള്ളത്തില്‍ ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്ന് മിനിട്ട് നേരം ബീറ്റ് ചെയ്ത ശേഷം ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചാല്‍ സ്വാദിഷ്ഠമായ ഐസ്‌ക്രീം റെഡിയാകുമെന്നും അംജത് ഹുസൈന്‍ പറഞ്ഞു. കേരളം, തമിഴ്നാട്. കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിലെല്ലാം കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്സ് എത്തിക്കാനാണ് ചോസന്‍ ഫുഡ്സ് തീരുമാനിച്ചിട്ടുള്ളത്.
അംജത് ഹുസൈന്‍ പറഞ്ഞു.നിലവില്‍ വിപണിയില്‍ ലഭിക്കുന്ന പ്രമുഖ ബ്രാന്റുകളിലുള്ള ഐസ്‌ക്രീമുകളുടെ രുചിയോട് കിടപിടിക്കുന്നതായിരിക്കും കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം. എളുപ്പത്തില്‍ തയ്യാറാക്കി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഏത് സമയത്തും വീട്ടിലുള്ളവര്‍ക്കും അതിഥികള്‍ക്കുമെല്ലാം സ്വാദിഷ്ഠമായ ഐസ്‌ക്രീമിന്റെ രുചി നുണയാനാകും. ചോസന്‍ ഫുഡ്സിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് വിഭാഗം നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കോള്‍ഡ് വാട്ടര്‍ ഐസ്‌ക്രീം മിക്സ് തനതായി രൂപപ്പെടുത്തിയിട്ടുള്ളതെന്നും അംജത് ഹുസൈന്‍ പറഞ്ഞു.