കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 54,080 രൂപയിലെത്തി. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞദിവസം തിരിച്ചുകയറി 53,000ന് മുകളിലെത്തി. ഇപ്പോള്‍ വീണ്ടും 54000ത്തിലെത്തിയതോടെ ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെത്തുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി അരലക്ഷം കടന്നത്.