പോപ്പീസ് ബേബി കെയര്‍ ''ഡയപ്പര്‍'' പുറത്തിറക്കുന്നു

മലേസ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉല്‍പ്പന്ന ശ്രേണി പുറത്തിറക്കും

Update: 2022-09-20 11:26 GMT

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉല്‍പ്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ''ഡയപ്പര്‍'' പുറത്തിറക്കുന്നു. മലേസ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉല്‍പ്പന്ന ശ്രേണി പുറത്തിറക്കും. പോപ്പീസ് ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളവയായിരിക്കുമെന്ന് ഷാജു തോമസ് പറഞ്ഞു. അഞ്ച് പേറ്റന്റുകള്‍ ഡയപ്പര്‍ ഉല്‍്പാദന സാങ്കേതിക വിദ്യയില്‍ പോപ്പീസിനുണ്ട്. ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിന്റെ പ്രത്യേകതകളാണ്. പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി സജ്ജമാവുകയാണ്. മലേസ്യന്‍ കമ്പനി രൂപകല്‍പന ചെയ്യുന്നതാണ് മെഷീനറി. സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പര്‍ നിര്‍മാണ യൂവിറ്റായിരിക്കും ഇത്. പോപ്പിസിന്റെ ഡയപ്പര്‍ ഒരു പേപ്പര്‍ അധിഷ്ഠിത ഉല്‍പ്പന്നമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും ഒരേ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കും. 2019 ല്‍ പോപ്പീസ് ബേബി കെയര്‍ ആദ്യ ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ തുറന്നു. ഇപ്പോള്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. 50 ാം ഷോറൂം ഇന്ന് തിരൂരില്‍ തുറന്നുവെന്നും അദ്ദേഹം പറഞ്ഞു.

2023 ഫെബ്രുവരിക്കുള്ളില്‍ 100 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. 2025 നുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500ല്‍ എത്തിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും. തമിഴ്‌നാട്ടിലെ ആദ്യ ഷോറും ചെന്നൈ മറീന മാളില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും. കര്‍ണാടകയില്‍ നിലവില്‍ 3 ഷോറൂമുകളാണുള്ളത്.

നൂതന ഉല്‍പന്ന പരീക്ഷണങ്ങള്‍ പോപ്പീസ് ബേബി കെയറിന്റെ ആര്‍ & ഡി വിഭാഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യയില്‍ ആദ്യമായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ് ളോട്ടിങ് സോപ്പ്, കമ്പനി പുറത്തിറക്കിയിരുന്നു. പിഎച്ച് മൂല്യം 5.5 ഉള്ള സോപ്പും കമ്പനി അവതരിപ്പിച്ചു. യുകെയിലെ ഓക്‌സ്‌ഫോഡില്‍ കമ്പനി ഓഫീസ് തുറന്നു കഴിഞ്ഞു. 3 ഷോറൂമുകള്‍ ഉടനെ ആരംഭിക്കും. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. 2025 ല്‍ ഐപിഒക്ക് കമ്പനി ലക്ഷ്യമിടുന്നു. അതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.എഫ്എംസിജി ബിസിനസ് ഹെഡ് രവി എന്‍ മേനോന്‍, എജിഎം നിധീഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News