സംസ്ഥാനത്ത് അഞ്ചു പുതിയ ഷോറൂമുകള്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍
പുതിയ സാമ്പത്തികവര്‍ഷത്തില്‍ രാജ്യമൊട്ടാകെയായി 100 ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യം.ആദ്യവിദേശ ഷോറൂം ഏപ്രിലില്‍ യുകെയില്‍ തുറക്കും
കൊച്ചി: കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി കേരളത്തില്‍ അഞ്ചു പുതിയ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ തുറന്ന് പ്രമുഖ ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പിസ് ബേബി കെയര്‍. തിരുവനന്തപുരം നഗരത്തില്‍ എം.ജി റോഡ്, പത്തനംതിട്ടയില്‍ അടൂര്‍, മലപ്പുറം ജില്ലയില്‍ മലപ്പുറം, വളാഞ്ചേരി, കോഴിക്കോട് നഗരത്തില്‍ തൊണ്ടയാട് ബൈപ്പാസില്‍ ഐടി പാര്‍ക്കിനു സമീപം എന്നിവിടങ്ങളിലാണ് പുതിയ ബ്രാന്‍ഡ് ഷോറൂമുകള്‍ തുറന്നത്. 3000ത്തിലധികം ച അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായി പോപ്പിസിന്റെ ഏറ്റവും വലിയതും നാല്‍പ്പത്തിരണ്ടാമത്തെയും ഷോറൂമാണ് കോഴിക്കോട് ഐടി പാര്‍ക്കിനു സമീപം തുറന്നിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു.
2022-23 സാമ്പത്തികവര്‍ഷം രാജ്യമൊട്ടാകെയായി നൂറ് പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്തുള്ള പോപ്പീസിന്റെ ആദ്യഷോറൂം യുകെയില്‍ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും. ലണ്ടന്‍ നഗരത്തിലാണ് ഷോറും തുറക്കുന്നത്. വിവിധതാല്‍പ്പര്യക്കാരായ ആഗോള ഉപയോക്താക്കളുടെ അഭിരുചികള്‍ കണക്കിലെടുത്ത് ഏറ്റവും ട്രെന്‍ഡിയായ ചില്‍ഡ്രന്‍സ് ക്ലോത്തിംഗാണ് ലണ്ടനിലെ ഷോറൂമില്‍ അവതരിപ്പിക്കുകയെന്നും ഷാജു തോമസ് പറഞ്ഞു.
ജിസിസി രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാന്‍ പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിപണനശൃംഖലയുടെ വികസനത്തിനു പുറമെ പുതിയ ബേബി കെയര്‍ ഉല്‍പ്പന്നങ്ങളും ഈ വര്‍ഷം അവതരിപ്പിക്കും. കുട്ടികളുടെ ഡയപ്പര്‍, ബേബി പൗഡര്‍, വെള്ളത്തില്‍ മുങ്ങിപ്പോകാത്ത മദര്‍ ബേബി ഫ്‌ളോട്ടിംഗ് സോപ്പ്, ഗ്ലിസറിന്‍ സോപ്പ് എന്നിവ ഏപ്രില്‍മെയ് മാസങ്ങളില്‍ വിപണിയിലെത്തിക്കാന്‍ പോപ്പീസ് തയ്യാറെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.