മാജിക് സീരീസ് സ്മാര്‍ട്ട് ടി വിയുമായി സാംസങ്ങ്
അണ്‍ബോക്‌സ് മാജീക് പരമ്പരയിലാണ് പുതിയ സ്മാര്‍ട്ട് ടിവിയുടെ വരവ്: സമാനതകള്‍ ഇല്ലാത്ത പിക്ച്ചര്‍ ക്വാളിറ്റിയാണ് ശ്രദ്ധേയം. അള്‍ട്രാ പിക്‌സ് സാങ്കേതിക വിദ്യ മുതല്‍ അള്‍ട്രാഹൈ ഡെഫനിഷന്‍ 4 കെ മോഡലുകള്‍ വരെയുള്ള പുതിയ ശ്രേണി കോണ്‍ട്രാസ്റ്റ് ലെവലിലും മുന്നിലാണ്.മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ഫീച്ചറുകളാണ് പുതിയ സ്മാര്‍ട്ട് ടിവിയെ വ്യത്യസ്ഥമാക്കുന്നതെന്നും സാംസങ്ങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജുപുള്ളന്‍ പറഞ്ഞു
കൊച്ചി: സാംസങ്ങ് ഇന്ത്യ, പുതിയ സ്മാര്‍ട്ട് ടി വി അവതരിപ്പിച്ചു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, മ്യൂസിക് സിസ്റ്റം, ഹോംക്ലൗഡ്, ലൈവ് കാസ്റ്റ്, ടൂവേ ഷെയറിങ്ങ് തുടങ്ങി വ്യവസായത്തിലെ തന്നെ ആദ്യത്തെ സവിശേഷതകളാണ് പുതിയ സ്മാര്‍ട്ട് ടിവിക്കുള്ളതെന്ന് സാംസങ്ങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജുപുള്ളന്‍ പറഞ്ഞു.അണ്‍ബോക്‌സ് മാജീക് പരമ്പരയിലാണ് പുതിയ സ്മാര്‍ട്ട് ടിവിയുടെ വരവ്: സമാനതകള്‍ ഇല്ലാത്ത പിക്ച്ചര്‍ ക്വാളിറ്റിയാണ് ശ്രദ്ധേയം. അള്‍ട്രാ പിക്‌സ് സാങ്കേതിക വിദ്യ മുതല്‍ അള്‍ട്രാഹൈ ഡെഫനിഷന്‍ 4 കെ മോഡലുകള്‍ വരെയുള്ള പുതിയ ശ്രേണി കോണ്‍ട്രാസ്റ്റ് ലെവലിലും മുന്നിലാണ്.മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ഫീച്ചറുകളാണ് പുതിയ സ്മാര്‍ട്ട് ടിവിയെ വ്യത്യസ്ഥമാക്കുന്നതെന്നും രാജുപുള്ളന്‍ പറഞ്ഞു.
പുതിയ സ്മാര്‍ട്ട് ടിവിയുടെ വില 24,900 രൂപയില്‍ തുടങ്ങുന്നു 32 ഇഞ്ചു മുതല്‍ 82 ഇഞ്ചുവരെയുള്ള സ്‌ക്രീന്‍ സൈസില്‍ ലഭ്യം.ടിവിയും സ്മാര്‍ട്ട് ഫോണും തമ്മില്‍ കണ്ടന്റ് ഷെയര്‍ ചെയ്യാന്‍ ടൂവേ ഷെയറിങ്ങ് സഹായകമാണ്. ടിവിയിലെ കണ്ടന്റും ഓഡിയോയും സ്മാര്‍ട്ട് ഫോണില്‍ എടുത്ത് ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ സ്വകാര്യമായും ഉപയോഗിക്കാം: ലൈവ് കാസ്റ്റ് ഫീച്ചറാണ് മറ്റൊരു സവിശേഷത. ലൈവ് മുഹൂര്‍ത്തങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ മുഖേന ഇന്റര്‍നെറ്റിലൂടെ സ്മാര്‍ട്ട് ടിവിയിലേക്കും ഇതു വഴി സ്ട്രീം ചെയ്യാം.സ്മാര്‍ട്ട് ടിവി കേവലം ബ്രൗസിങ്ങിന് അപ്പുറമുള്ള സമ്പൂര്‍ണ്ണ കംപ്യൂട്ടറാക്കി മാറ്റാം. ക്ലൗഡില്‍ നിന്ന് ഡോക്യുമെന്ററികള്‍ ഉണ്ടാക്കാം. സ്‌കൂളിലേയോ ഓഫീസുകളിലേയോ പ്രസന്റേഷനുകള്‍ തയ്യാറാക്കുകയും ചെയ്യാം. മള്‍ട്ടിലെയേര്‍ഡ് നോക്‌സ്, ക്ലൗഡില്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 സര്‍വീസുകള്‍ തടസമില്ലാതെ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്നു.പുതിയ സ്മാര്‍ട്ട് ടിവി, വെര്‍ച്ച്വല്‍ മ്യൂസിക് സിസ്റ്റത്തില്‍ സമ്പൂര്‍ണ്ണ ദൃശ്യാനുഭൂതിയാണ് നല്കുക. മള്‍ട്ടിപ്പിള്‍ ഡിവൈസ് പ്ലേ ലിസ്റ്റുകള്‍ കൈകാര്യം ചെയ്യാനും സംവിധാനം ഉണ്ടെന്നും രാജുപുള്ളന്‍ പറഞ്ഞു.