സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

Update: 2020-10-25 05:30 GMT
സോള്‍: ലോകോത്തര ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോളരംഗത്ത് വന്‍കിട സംരംഭമാക്കുന്നതില്‍

    ഇദ്ദേഹത്തിന്റെ പങ്ക് നിസ്സീമമാണ്. പ്രാദേശിക രംഗത്തു നിന്ന് സാംസങിനെ ലീ ലോകത്തെ വന്‍കിട ഇലക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്. സാംസങിന്റെ ആകെ വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിനു തുല്യമാണ്. 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിക്കു മേല്‍നോട്ടം വഹിക്കുന്നത്.

    യുഎസ് തലസ്ഥാനത്തെ ജോര്‍ജ്ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബിസിനസ് മാനേജ്മെന്റ് പഠനത്തിനുമുമ്പ് ജപ്പാനിലെ എലൈറ്റ് വാസെഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ദക്ഷിണ കൊറിയന്‍ പത്രമായ ജോങ് ആങ് ഇല്‍ബോയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകള്‍ ഹോങ് റാ-ഹീയെ 1967ല്‍ വിവാഹം കഴിച്ചു. ഇദ്ദേഹം എഴുതിയതും 1997 ല്‍ പ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനത്തില്‍ തന്റെ രണ്ട് മികച്ച അധ്യാപകരായി രണ്ടുപേരെയാണ് സൂചിപ്പിച്ചിരുന്നത്. ഒന്ന് ഭാര്യാപിതാവും മറ്റൊന്ന് സ്വന്തം പിതാവും.

    1987ല്‍ തന്റെ പിതാവിന്റെ മരണശേഷം 45ാം വയസ്സില്‍ സാംസങിന്റെ ചുമതല ഏറ്റെടുത്തു. അപ്പോഴേക്കും സാംസങ് വളര്‍ച്ചയടുെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നു. പഞ്ചസാര ശുദ്ധീകരണം, തുണിത്തരം നിര്‍മ്മാണം, റേഡിയോ, മൈക്രോവേവ് തുടങ്ങിയ മേഖലയിലേക്ക് പ്രവേശിച്ചു. 2013 അവസാനത്തോടെ 230,000 ത്തിലേറെ ജോലിക്കാരുള്ള സ്ഥാപനമായി.

Samsung's Chairman Lee Kun-hee Dies at 78









Tags:    

Similar News