ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി
നിലവില്‍ 2.75 മുതല്‍ 5.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25- 6.40 ശതമാനം നിരക്കിലാണ് പലിശ നല്‍കുന്നത്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. നിലവില്‍ 2.75 മുതല്‍ 5.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25- 6.40 ശതമാനം നിരക്കിലാണ് പലിശ നല്‍കുന്നത്.
ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപ നിരക്കുകള്‍
7 മുതല്‍ 29 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ 2.65 % നിന്ന് 2.75 % ആയി ഉയര്‍ത്തി. അതേ സമയം 30-45 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിന് (3.25 ശതമാനം) മാറ്റമില്ല. 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഈ വിഭാഗത്തില്‍ 3.75 ശതമാനം ആണ് ബാങ്ക് നിലവില്‍ നല്‍കുന്ന പലിശ. 9,11,19 ദിവസം വരെയുള്ളവയ്ക്കും 120, 180 ദിവസം കാലാവധിയുള്ളവയ്ക്കും യാഥാക്രമം 4.00 %, 4.25 % എന്ന നിരക്കിലുള്ള പലിശ തുടരും.
അതേ സമയം, 180 മുതല്‍ 270 ദിവസം വരെ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50ല്‍ നിന്ന് 4.60 ശതമാനമായി ഉയര്‍ത്തി. 271 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ (4.75 ശതമാനം) മാറ്റമില്ല.
ഒരു വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനമാണ് പലിശ. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിന് താഴെവരെ കാലാവധിയുള്ളവയ്ക്ക് 5.60 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. രണ്ടു വര്‍ഷം മുതല്‍ 749 ദിവസം വരെയുള്ളവയ്ക്ക് 5.75 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. 750 ദിവസം ആണ് നിക്ഷേപ കാലാവധിയെങ്കില്‍ 5.85 ശതമാനമാണ് പലിശ.
751 ദിവസം മുതല്‍ 2221 ദിവസം വരെയുള്ളവയ്ക്ക് 5.75 ശതമാനവും 2222 ദിവസം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.95 ശതമാനവും ആണ് പലിശ. 2223 ദിവസം മുതല്‍ 75 മാസത്തിനുള്ളില്‍ ആണ് നിക്ഷേപ കാലാവധിയെങ്കില്‍ 5.75 ശതമാനമാണ് പലിശ ലഭിക്കുക. 75 മാസത്തെ നിക്ഷേപത്തിന് 5.95 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 5.75 ശതമാനവും ആണ് പലിശ നിരക്ക്.