കേരളത്തില്‍ വില്‍പന 10,000 കടന്നതായി ഹീറോ എക്‌സ്പള്‍സ് 200
10,000 സന്തുഷ്ട ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് തലവന്‍ നവീന്‍ ചൗധരി വ്യക്തമാക്കി
കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കുന്ന ഇരുചക്ര വാഹനമായ 'എക്‌സ്പള്‍സ് 200' കേരളത്തില്‍ വില്‍പന 10,000ല്‍ എത്തിച്ച് പുതിയൊരു നാഴികക്കല്ലിന് അര്‍ഹമായതായി ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് തലവന്‍ നവീന്‍ ചൗധരി.രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി (സി ഐ ടി) എന്ന ആര്‍ ആന്റ് ഡി ഹബ്ബില്‍ നിര്‍മിച്ച കമ്പനിയുടെ പ്രീമിയം പോര്‍ട്ട്‌ഫോളിയോ ഉല്‍പ്പന്നമായ എക്‌സ്പള്‍സ് 200, 200 സി സി വിഭാഗത്തിലുള്ള മോട്ടോര്‍സൈക്കിള്‍ പുനര്‍രൂപകല്‍പ്പന ചെയ്തതാണ്.
10,000 സന്തുഷ്ട ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് നവീന്‍ ചൗധരി വ്യക്തമാക്കി. പ്രധാനമായ ഈ നാഴികക്കല്ല് കൈവരിച്ച വേളയില്‍ അതിന് സാധിച്ചതില്‍ വിനയപുരസരം ഞങ്ങള്‍ സംസ്ഥാനത്തെ എക്‌സ്പള്‍സ് ഉടമകള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹീറോ മോട്ടോകോര്‍പ് ആഗോളത തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാനും പുതിയ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കുമെന്നും നവീന്‍ ചൗധരി പറഞ്ഞു.