ഹോം ഫുഡ് പ്ലാറ്റ്‌ഫോം 'ഷീറോ' ഇനി കേരളത്തിലും
ദക്ഷിണേന്ത്യയില്‍ പലയിടത്തും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഷീറോ കേരളത്തിലെത്തുന്നതെന്ന് ഷീറോ ഹോം ഫുഡ്‌സ് കേരള ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് കെ ഏലിയാസ്, കേരളത്തിലെ ഷീറോ മാസ്റ്റര്‍ ഫ്രാഞ്ചൈസി ഉടമകളായ വര്‍ഗീസ് ആന്റണി, നിമ്മി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി : വീടുകളിലുണ്ടാക്കുന്ന ഭക്ഷണ വൈവിധ്യങ്ങള്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ അവ ആളുകള്‍ക്ക് മുന്നിലെത്തും. ദക്ഷിണേന്ത്യയില്‍ പലയിടത്തും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഷീറോ കേരളത്തിലെത്തുന്നതെന്ന് ഷീറോ ഹോം ഫുഡ്‌സ് കേരള ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് കെ ഏലിയാസ്, കേരളത്തിലെ ഷീറോ മാസ്റ്റര്‍ ഫ്രാഞ്ചൈസി ഉടമകളായ വര്‍ഗീസ് ആന്റണി, നിമ്മി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്നും ഒരു മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ ഇത് അവസരമൊരുക്കും. രാജ്യത്തെ ആദ്യ 'ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്‌ഫോം' ആണ് ഷീറോ. ഫുഡ് ഡെലിവറി മാത്രമല്ല പരിശീലനം മുതല്‍ ലൈസന്‍സിങ്ങും വിപണനവും വിതരണവും ഗുണനിലവാരം ഉറപ്പാക്കുന്നതും വരെ നീളുന്നു ഈ പ്ലാറ്റ്‌ഫോം മുന്നാട്ടുവയ്ക്കുന്ന സേവനങ്ങള്‍. 'യൂബര്‍' മാതൃകയിലുള്ള ഒരു ഹോം ഫുഡ് പ്ലാറ്റ്‌ഫോം ആണിതെന്നും ഇവര്‍ പറഞ്ഞു.280 ല്‍ കൂടുതല്‍ വീടുകളിലെ അടുക്കളകളില്‍ ഉണ്ടാക്കുന്ന 175 ല്‍ അധികം വിഭവങ്ങള്‍ ഷിറോ ഇപ്പോള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്. ശുചിത്വ മാനദണ്ഡങ്ങളിലോ, ഗുണനിലവാരത്തിലോ ഒട്ടും വിട്ടുവീഴ്ചയില്ല. കമ്പനി വികസിപ്പിച്ചിട്ടുള്ള എബിസി പാചക മാതൃക വീട്ടമ്മമാരെ പരിശീലിപ്പിക്കുന്നു.
ലിസ്റ്റ് ചെയ്തിട്ടുള്ള വിഭവങ്ങള്‍ 10 മിനിട്ടിനുള്ളില്‍ പാചകം ചെയ്ത് ചൂടോടെ ഉപഭോക്താക്കളിലെത്തുന്നു.ഈ പ്രക്രിയുടെ ഭാഗമാകാന്‍ അടുക്കളയില്‍ അധിക മുതല്‍മുടക്ക് ആവശ്യമില്ല. പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നതിന് ചില അടിസ്ഥാന മാനദണ്ഡങ്ങള്‍ കമ്പനി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. വീടുകളില്‍ തന്നെ അടുക്കളകള്‍ സജ്ജീകരിക്കുന്ന ന്യൂക്ലിയര്‍ കിച്ചണ്‍, കുറച്ചുകൂടി വിപുലമായി കൂടുതല്‍ സൗകര്യങ്ങളോടെ ജീവനക്കാരെ ഉള്‍പ്പെടുത്തി സജ്ജമാക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ എന്നീ രണ്ട് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാമെന്നും ഇവര്‍ പറഞ്ഞു.2020 ല്‍ തുടങ്ങിയ പ്ലാറ്റ്‌ഫോം ഇതുവരെ 3,64,326 വിഭവങ്ങള്‍ വിതരണം ചെയ്തു. 1,26,412 ഓര്‍ഡറുകള്‍ സ്വീകരിച്ചു. 30 ല്‍ കൂടുതല്‍ നഗരങ്ങളില്‍ ഷീറോക്ക് സാന്നിധ്യമുണ്ട്.
കേരള, തമിഴ്, ചെട്ടിനാട്, ആന്ധ്ര, നോര്‍ത്ത് ഇന്ത്യന്‍ വെജ് വിഭവങ്ങളാണ് ഇപ്പോള്‍ മെനുവില്‍ ഉള്ളത്. നോണ്‍ വെജ് വിഭവങ്ങള്‍ ഏറെ വൈകാതെ ഷീറോ മെനുവിന്റെ ഭാഗമാകും. അതിനായി പ്രത്യേക പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്.2025 ഓടെ പതിനായിരം ഇന്ത്യന്‍ വീട്ടമ്മമാരെ സംരംഭകരാക്കാന്‍ ലക്ഷ്യമിടുന്നു. അവരുടെ മാസ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഷീറോ ഉറപ്പാക്കുന്നു. കുടുംബങ്ങളുടെ ജീവിത നിലവാരവും ജീവിത ശൈലിയും ഇത് അകംപുറം മാറ്റും.ഒരു ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെയും, സംരംഭകത്വത്തെയും, സമ്പത്ത് സൃഷ്ടിക്കുന്നതിനെയും ഷീറോസ് തുണയ്ക്കുന്നു. മറുഭാഗത്ത് അതി വൈവിധ്യം നിറഞ്ഞ ഇന്ത്യന്‍ ഭക്ഷണം തനിമ ഒട്ടും നഷ്ടപ്പെടാതെ ലക്ഷോപലക്ഷം ഭക്ഷണ പ്രേമികളില്‍ എത്തിക്കുന്നു.
സ്വിഗി, സൊമാറ്റോ തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി ഷീറോ ധാരണയായിട്ടുണ്ട്. അതുവഴി പഴുതുകളില്ലാത്ത, അതിവേഗ ഡെലിവറി ഇന്ത്യയിലെവിടെയും സാധ്യമാകും. പ്രാദേശിക ഡെലിവറി ശൃംഖലകള്‍ വഴിയും വിതരണമുണ്ടെന്നും ഇവര്‍ പറഞ്ഞു.500 കിച്ചണ്‍ പാര്‍ട്ടിനേഴ്‌സിനെ ഇക്കൊല്ലം തന്നെ സജ്ജരാക്കും. കേരളത്തില്‍ കിച്ചണ്‍ പാര്‍ട്‌നേഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏറെ വൈകാതെ ഷീറോയുടെ ഭക്ഷണ വിഭവങ്ങള്‍ കേരളത്തില്‍ ലഭിക്കാന്‍ തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു.