ജാഗ്വറിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ് യു ജാഗ്വര്‍ ഐ - പേസ് ഇന്ത്യന്‍ വിപണിയിലേക്ക്

നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂനിറ്റ് മുംബൈക്ക് സമീപം ജെഎന്‍പിടിയില്‍ എത്തിച്ചേര്‍ന്നു

Update: 2021-01-07 13:15 GMT

കൊച്ചി : ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗത്തില്‍ ജ്വാഗറിന്റെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂനിറ്റ് മുംബൈക്ക് സമീപം ജെഎന്‍പിടിയില്‍ എത്തിച്ചേര്‍ന്നു.''ഇന്ത്യയിലെത്തിയിട്ടുള്ള ആദ്യ ജാഗ്വര്‍ ഐ പേസിന്റെ ചിത്രം നിങ്ങളുമായി പങ്ക് വെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന്'ജാഗ്വര്‍ ലാന്റ് റോവര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റ്ുമായ രോഹിത് സൂരി വ്യക്തമാക്കി. ''ഐ പേസ്'' ജാഗ്വറിന്റെ ഇന്ത്യയിലെ വളര്‍ച്ചയില്‍ നാഴികകല്ലായി മാറും. കമ്പനിയുടെ ഇലക്ട്രിഫൈഡ് ഫ്യൂച്ചറിലേക്കുള്ള മാറ്റമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിറന്‍സെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്ന ഐ പേസ്. 90കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററി, 294 കെഡബ്ല്യൂ പവൗര്‍, 696 എന്‍എം ടോര്‍ക്ക് ,4.8 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് മാറാനുള്ള ശേഷി എന്നിവ സവിശേഷതകളാണ്. ഐ പേസ് ആദ്യമായി നിരത്തിലിറക്കിയതിന് ശേഷം 80 ഗ്ലോബല്‍ അവാര്‍ഡുകളും വിവിധ അംഗീകാരങ്ങളും നേടാനായിട്ടുണ്ട്. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ഡ് 2019 എന്നീ അംഗീകാരങ്ങള്‍ ചില നേട്ടങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷത്തെ വേള്‍ഡ് കാര്‍ ടൈറ്റില്‍ ചരിത്രത്തില്‍ മൂന്ന് വിഭാഗത്തിലും ഒരേ സമയത്ത് അവാര്‍ഡ് ലഭിക്കുന്ന ആദ്യ കാറും ഐ പേസ് ആണ്. ഇലക്ട്രിക് ആഡംബര എസ് യു വി കളില്‍ ഏറ്റവും മികച്ചത് ഐ പേസ് ആണെന്നത് ഈ നേട്ടങ്ങള്‍ സാക്ഷ്യപ്പെടുന്നതാണെന്നും രോഹിത് സൂരി വ്യക്തമാക്കി.

Tags:    

Similar News