രാജ്യത്തെ ആദ്യ എല്‍എന്‍ജി ഫ്യുവലിംഗ് സ്റ്റേഷന്‍ കൊച്ചിയില്‍
പെട്രോളിയം എക്സ്പ്ലോസീവ് ആന്റ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കിയത്.സംസ്ഥാനത്തിന്റെ വ്യാവസായിക, സമുദ്ര, ഗതാഗത മേഖലകളില്‍ എല്‍എന്‍ജി മുതല്‍ക്കൂട്ടായി മാറുമെന്ന് പെസോ അധിപന്‍ അഭിപ്രായപ്പെട്ടു
കൊച്ചി: കൊച്ചിയിലെ പെട്രോനെറ്റ് എല്‍എന്‍ജിയ്ക്ക് രാജ്യത്തെ തന്നെ ആദ്യത്തെ എല്‍എന്‍ജി ഫ്യൂവല്‍ സ്റ്റേഷനുള്ള പെര്‍മനെന്റ് ലൈസന്‍സ് അനുവദിച്ചു. പെട്രോളിയം എക്സ്പ്ലോസീവ് ആന്റ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ലൈസന്‍സ് നല്‍കിയത്. കൊച്ചിയിലെ കേന്ദ്രീയ ഭവനിലുള്ള പെസോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോക്ടര്‍ ആര്‍ വേണുഗോപാല്‍, പെട്രോനെറ്റ് എല്‍എന്‍ജിയുടെ ചീഫ് ജനറല്‍ മേനേജറും വൈസ് പ്രസിഡന്റുമായ യോഗാനന്ദ റെഡ്ഡിയ്ക്കു ലൈസന്‍സ് കൈമാറി.
സംസ്ഥാനത്തിന്റെ വ്യാവസായിക, സമുദ്ര, ഗതാഗത മേഖലകളില്‍ എല്‍എന്‍ജി മുതല്‍ക്കൂട്ടായി മാറുമെന്ന് പെസോ അധിപന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ കാസര്‍ഗോഡ്, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഈ വര്‍ഷം തന്നെ എല്‍എന്‍ജി ഫ്യൂവല്‍ സ്റ്റേഷന്‍ സജ്ജമാകും. പെട്രോനെറ്റ് കേരളത്തില്‍ എല്‍എന്‍ജി ഫ്യൂവല്‍ സ്റ്റേഷന്‍ സ്ഥാപിയ്ക്കുന്നതിനായി കെഎസ്ആര്‍ടിസി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം വിജയം കണ്ടതിന്റെ ഫലമായിട്ടാണ് ഈ ലൈസന്‍സ് പെസോ നല്‍കിയിരിയ്ക്കുന്നത്. വീരസ്വാമി മൈനോര, വിജിത്ത്, കോര്‍ഡിനേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ചീഫ് മാനേജര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.