ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ കൊച്ചി കായലില്‍ ഇറങ്ങി

മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി

Update: 2020-10-26 04:32 GMT

കൊച്ചി: കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി.


മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്‌പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ കെ ചാവ്ള സംസാരിച്ചു.കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് സബര്‍മതിയിലെത്തും.

ഒക്‌റ്റോബര്‍ 31 നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ് സര്‍വീസ്. വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ സ്‌പൈസ് ജെറ്റ് കമ്പനിക്കാണ് സീപ്ലെയിന്‍ സര്‍വീസിന്റെ ചുമതല. അഹമ്മദാബാദില്‍ നിന്ന് കെവാദിയയിലേക്കും തിരിച്ചും ദിവസേന എട്ടു ട്രിപ്പുകളുണ്ടാകും. ഒരാള്‍ക്ക് 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. 19 സീറ്റുള്ള വിമാനത്തില്‍ 12 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.പ്രതിദിനം എട്ടു സര്‍വീസുകള്‍ നടത്തും.

Tags:    

Similar News