റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ ഇന്ത്യന്‍ വിപണിക്ക് തുടക്കമിട്ടു
റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ ലഭ്യമാകുന്നത് എസ് വി ആര്‍ ടോപ് റേഞ്ച് 5.0 ലി സൂപ്പര്‍ ചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിനോടെയാണ് . 423 കിലോവാട്ട് പവര്‍ 700 എന്‍എം ടോര്‍ക് എന്നിവ നല്‍കാന്‍ ശേഷിയുള്ള എഞ്ചിനാണിവ
കൊച്ചി: റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ ഇന്ത്യന്‍ വിപണിക്ക് തുടക്കമിടുന്നതായി ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ. റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ ലഭ്യമാകുന്നത് എസ് വി ആര്‍ ടോപ് റേഞ്ച് 5.0 ലി സൂപ്പര്‍ ചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിനോടെയാണ് . 423 കിലോവാട്ട് പവര്‍ 700 എന്‍എം ടോര്‍ക് എന്നിവ നല്‍കാന്‍ ശേഷിയുള്ള എഞ്ചിനാണിവ. 4.5 സെക്കന്റില്‍ ആക്‌സിലറേഷന്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ എന്ന നിലയിലേക്ക് കുതിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
ജാഗ്വാര്‍ ലാന്റ് റോവേഴ്‌സ് സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപറേഷന്‍സ് ഇന്നേവരെ പുറത്തിറക്കിയതില്‍ ഏറ്റവും വേഗതയുള്ളതും കരുത്തുറ്റതുമായ വാഹനമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍. യുകെയിലെ കവന്ററിയില്‍ നിന്ന് കൈകള്‍ കൊണ്ട് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന വാഹനം റേഞ്ച് റോവര്‍ സ്‌പോര്‍ട് ലൈറ്റ് വെയ്റ്റിന്റെ ശേഷിയെ പരമാവധി പ്രകടമാക്കുന്നതാണ്. ആള്‍ അലുമിനിയം ആര്‍ക്കിടെക്ച്ചറില്‍ പുതുമ നിലനിര്‍ത്തികൊണ്ടാണ് വാഹനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന ഘടനയില്‍ സവിശേഷമായ കൂട്ടിചേര്‍ക്കലുകള്‍ കൂടി ആകുന്നതോടെ എസ് വി ആര്‍ കൂടുതല്‍ ചലനാത്മകമായി മാറുന്നു.
പരമ്പരാഗതമായ് റേഞ്ച് റോവറിന് ലഭിക്കുന്ന ഓള്‍ ടെറിയന്‍ കാര്യശേഷിയും സൗകര്യവും നിലനിര്‍ത്തികൊണ്ടാണിത്. മികവോടെ തയ്യാറാക്കിയിരിക്കുന്ന ഡിസൈന്‍ വാഹനത്തിന്റെ കരുത്തുറ്റ വേഗതയിലും ബ്രേക്കിങിലും വാഹനം നിയന്ത്രണത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ്. വാഹനത്തിന്റെ ഡാംപിങ് ഹാര്‍ഡ് വെയറുകള്‍ അനിതരസാധാരണമായ ടേണ്‍ ഇന്നും , മിഡ് കോര്‍ണര്‍ ഗ്രിപ്പും നല്‍കാന്‍ പര്യാപ്തമാകും വിധമുള്ളതാണ്. കൂടുതല്‍ വാഹന നിയന്ത്രണവും സാധ്യമാക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
റീപ്രൊഫൈല്‍ ചെയ്തിരിക്കുന്ന ബംപര്‍ ഡിസൈന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആറിന് ഡിസൈന്‍ മികവ് നല്‍കുന്നതാണ്. വെന്റുകളുടെ ഡിസൈന്‍ ബ്രേക്ക് കൂളിങിന് സഹായകരമാകുന്ന വിധത്തിലാണ്. ഉയര്‍ന്ന താപനിലയിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ബ്രേക്ക് പാഡുകളും ഡിസ്‌കുകളും. റിയറില്‍ ബോഡി കളേഡ് ഡീറ്റെയിലിങും എസ് വി ആര്‍ ബാഡ്ജും വാഹനത്തിന് വ്യക്തിത്വം നല്‍കുന്നതാണ്.
റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആറിന് അകത്ത് ലൈറ്റ് വെയ്റ്റ് എസ് വി ആര്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ ദൂര്‍ഘ ദൂര യാത്രകള്‍ക്ക് അനുയോജ്യമാണ്. പ്രകടനമികവിന്റെ തുടര്‍ച്ചയ്ക്കായി 19 സ്പീക്കര്‍ മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം നല്‍കിയിട്ടുണ്ട്. 825 വാട്ട് ശേഷിയാണിതിനുള്ളത്. ഡ്യുവല്‍ ചാനല്‍ സബ് വൂഫര്‍, ട്രൈഫീല്‍ഡ് ടെക്‌നോളജി വഴി ഓരോ സീറ്റിലും ത്രില്ലിങ് ആയ ശബ്ദാനുഭവം എന്നിവയും സാധ്യമാക്കിയിരിക്കുന്നുവന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.