കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ ആപ്പ് ന് പുതിയ ഓഫീസ്
400ലധികം ജീവനക്കാരാണ് കമ്പനിക്ക് സംസ്ഥാനത്തുള്ളതെന്ന് സിഇഒ വിജയ് കുമാര്‍ പറഞ്ഞു
കൊച്ചി: ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസിന്റെ പുതിയ ഓഫീസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ചു. കേരളം ആസ്ഥാനമായുള്ള ഐടി കമ്പനിക്ക് തിരുവനന്തപുരം, ബംഗളുരു, യുഎസ്എ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.400ലധികം ജീവനക്കാരാണ് കമ്പനിക്ക് സംസ്ഥാനത്തുള്ളതെന്ന് സിഇഒ വിജയ് കുമാര്‍ പറഞ്ഞു.കൊച്ചിയിലെ പുതിയ ഓഫീസ് നിരവധി പേര്‍ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കും. തീരുമാനം കമ്പനിയുടെ ബിസിനസ് വളര്‍ച്ചയിലെ യുക്തിസഹമായ ചുവടുവയ്പ്പാവുമെന്നും വിജയ് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള കോളജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും പ്രതിഭാശാലികള്‍ തങ്ങളോടൊപ്പം ചേരുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വീടിനോട് കൂടുതല്‍ അടുത്ത് ജോലി ചെയ്യാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും വിജയ് കുമാര്‍ പറഞ്ഞു.യുവ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കോളേജ് തലത്തില്‍ സ്റ്റുഡന്റ്‌സ് പ്രൊജക്ട് അവാര്‍ഡും ഇന്‍ ആപ്പ് ടെക്‌നോളജി സംഘടിപ്പിക്കാറുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കഴിവുള്ള യുവ പ്രഫഷണലുകളെ നിയമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.