ഡിഫന്‍ഡര്‍ 130 അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍
എട്ട് യാത്രക്കാര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്നതും സാഹസിക യാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലുമാണ് പുതിയ ഡിഫന്‍ഡര്‍ 130 സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു
കൊച്ചി: ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110 എന്നിവയ്‌ക്കൊപ്പം, ഡിഫന്‍ഡര്‍ 130 അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍. എട്ട് യാത്രക്കാര്‍ക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്നതും സാഹസിക യാത്രകള്‍ക്ക് അനുയോജ്യമായ തരത്തിലുമാണ് പുതിയ ഡിഫന്‍ഡര്‍ 130 സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍ മെച്ചപ്പെടുത്തലുകളും സാങ്കേതികവിദ്യകളും പുതിയ ഡിഫന്‍ഡര്‍ 130നെ വ്യത്യസ്തമാക്കുന്നു.
നിലവിലുള്ള ബ്രൈറ്റ് പാക്കിന് പുറമെ ലഭ്യമായ എക്സ്റ്റന്‍ഡഡ് ബ്രൈറ്റ് പായ്ക്ക് എക്സ്റ്റീരിയറിനെ കൂടുതല്‍ വിശാലവും മനോഹരവുക്കുന്ന തരത്തിലുള്ളതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് നിര ഇരിപ്പിടങ്ങളിലും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട് കൂടാതെ ഇന്റീരിയര്‍ ഡിസൈനില്‍ പുതിയ നിറങ്ങളും മെറ്റീരിയല്‍ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വലിയ 28.95 സെന്റീമീറ്റര്‍ (11.4) പിവി പ്രോ ടച്ച്‌സ്‌ക്രീന്‍, സ്റ്റാന്‍ഡേര്‍ഡ് ഇലക്‌ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍, ക്യാബിന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ പ്ലസ് എന്നീ സാങ്കേതിക വിദ്യകളും പുത്തന്‍ ഡിഫന്‍ഡര്‍ 130 യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.