പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ നാല് സിലിണ്ടറുകളുടെ തിരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ള ജഗ്വാര്‍ എഫ്-പേസിന്റെ പുതിയ തലമുറയായ പിവി പ്രോ ഇന്‍ഫൊട്ടെയ്ന്‍മെന്റ് കൂടുതല്‍ ആഡംബരകരവും കാര്യക്ഷമതയുള്ളതുമാണെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി അറിയിച്ചു
കൊച്ചി: പുതിയ ജഗ്വാര്‍ എഫ്-പേസിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. പുതിയ സ്ഥിരതയുള്ള പുറംമോടിയും മനോഹരമായി രൂപകല്‍പ്പന ചെയ്ത പുതിയ അകംമോടിയുമാണ് ഇതിന്റെ പ്രത്യേകത. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ നാല് സിലിണ്ടറുകളുടെ തിരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ള ജഗ്വാര്‍ എഫ്-പേസിന്റെ പുതിയ തലമുറയായ പിവി പ്രോ ഇന്‍ഫൊട്ടെയ്ന്‍മെന്റ് കൂടുതല്‍ ആഡംബരകരവും കാര്യക്ഷമതയുള്ളതുമാണെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി അറിയിച്ചു.
ഏറ്റവും പുതിയ മോഡലില്‍ ജഗ്വാര്‍ എഫ്-പേസിന്റെ വേറിട്ട് നില്‍ക്കുന്ന ഡിസൈനും സവിശേഷമായ കാര്യക്ഷമതയും ആഢംബരതയും കൂട്ടിയോജിപ്പിക്കല്‍ അനുഭവവും ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കും.പെട്രോള്‍, ഡീസല്‍ മോഡലുകളല്‍ ജഗ്വാര്‍ എഫ്-പേസ് ആര്‍-ഡൈനാമിക് എസ് ട്രിം ഉറപ്പുനല്‍കുന്നുണ്ട്. ഈവര്‍ഷം മെയ് മാസത്തോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.