പോസ്റ്റ് കൊവിഡ് രാഷ്ട്രീയം; കേരളത്തിന് വേണ്ടത് പുതിയ തുടക്കം
കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച വേണം. അസമാനതകള്‍ കുറയണം. സമുദായ ജാതി മത സൗഹൃദങ്ങള്‍ കൂടണം. തൊഴില്‍ അവസരങ്ങള്‍ കൂടണം. ദളിത് ആദിവാസികള്‍ക്ക് ഭൂമിയും തൊഴില്‍ അവസരങ്ങളും ഉണ്ടാകണം. സ്ത്രീകള്‍ക്ക് സുരക്ഷിത ബോധം കൂടണം. പഴയ തുടര്‍ച്ചകള്‍ കൊണ്ട് കേരളം മാറില്ല. - ജെ എസ് അടൂര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്
ജെ എസ് അടൂര്‍
പോസ്റ്റ് കോവിഡ് രാഷ്ട്രീയത്തെ കുറിച്ച് നേരത്തെ നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇന്നും പ്രസ്തമാണ്. ഇപ്പോള്‍ സൗത്ത് ആഫ്രിക്ക, ക്യൂബ, ലെബനന്‍, വെനുസ്വേല, ബ്രസീല്‍, കൊളമ്പിയ, നിക്വരാഗ്വ, നേപ്പാള്‍, ഹൈറ്റി എന്നി പല രാജ്യങ്ങളിലും നടക്കുന്നത് ഇതിനോട് കൂട്ടി വായ്ക്കണം
'ലോകത്തിലെ പല രാജ്യങ്ങളിലും ഉണ്ടായിരുന്ന പലതരം അസമത്വങ്ങള്‍ കൊവിഡ് സമയത്തു പുതിയ അരക്ഷിതത്വങ്ങളായി രൂപപ്പെടും. എന്താണ് കാരണം?
ഏതൊരു സമൂഹത്തിലും സാമ്പത്തിക വളര്‍ച്ച കുറയുന്നത് അനുസരിച്ചു ഒരു വലിയ സമൂഹത്തിന്റെ നെറ്റ് വരുമാനവും ജോലിചെയ്തു വരുമാനമുണ്ടാക്കാനുമുള്ള സാധ്യതകുറയുന്നു.
നല്ല ജോലി ചെയ്തു നല്ല വരുമാനം കിട്ടുവാനുള്ള സാധ്യത കുറയുമ്പോള്‍ സാമ്പത്തിക അരക്ഷിതത്വം കൂടുന്നു. എവിടെയൊക്കെ സാമ്പത്തിക അരക്ഷിതത്വം കൂടുന്നു. അവിടെ സാമൂഹിക അരക്ഷിതത്വം കൂടുന്നു. അത് രാഷ്ട്രീയ അരക്ഷിതത്വമായി പരിണമിക്കുന്നു. അതാണ് വിവിധ രാജ്യങ്ങളിലും സമുദായങ്ങളിലും സമൂഹങ്ങളിലും സംഭവിക്കുന്നത്. അത് കൊവിഡ് അരക്ഷിത കാലത്ത് കൂടുതല്‍ തെളിവായിരിക്കുന്നു.
എപ്പോള്‍ സാമ്പത്തിക വളര്‍ച്ച താഴുന്നു തൊഴില്‍ അവസരം കുറയുന്നു അവിടെ അസ്മാനതകള്‍ പുതിയ വിഭാഗീയ / വംശീയ /വര്‍ഗീയ ചിന്തകള്‍ തലപോക്കുന്നു.
കൊവിഡ് കാലത്ത് കൂടുതല്‍ അരക്ഷിതത്വം അനുഭവിക്കുന്നത് ആരാണ്?
1) സ്വയം തൊഴില്‍ ചെയ്തു ജീവിക്കുന്ന ചെറുകിട കച്ചവടക്കാര്‍: തട്ട് കട മുതല്‍, ബേക്കറി, സ്‌റ്റേഷന്റി, ആധാരമെഴുത്തു, ചെറിയ വര്‍ക്ഷോപ്പ് മുതലായവ.
2) ഗള്‍ഫില്‍ നിന്നും കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ട്ടപെട്ടു വന്നവര്‍.
3) കര്‍ഷകര്‍. പ്രത്യകിച്ചു റബര്‍, കുരുമുളക് പോലെ കൃഷി ചെയ്യുന്ന കര്‍ഷകകര്‍.
4) ജോലി നഷ്ട്ടപെട്ടതും ജോലി തെടുന്നതുമായ യുവാക്കള്‍.
കൊവിഡ് കാലത്ത് കല്യാണങ്ങളും ഉത്സവങ്ങളും ഇല്ല. ഇതു രണ്ടു തരത്തില്‍ ബാധിച്ചു.
a) രണ്ടു ആഘോഷങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍.
b).ആഘോഷങ്ങളും എന്റര്‍ടൈന്‍മെന്റും കുറഞ്ഞപ്പോഴുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിലെ പിരിമുറുക്കം.
മരണങ്ങളും. സങ്കടങ്ങളും കൂടി. സാമ്പത്തിക സാമൂഹിക പിരിമുറുക്കങ്ങള്‍ ഒരു മധ്യവര്‍ത്തി സമൂഹത്തില്‍ ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്നതാണ് : Depravtiy Inequaltiy mindset. താരതമ്യ അസാമാനത മനസ്ഥിതി.
എന്താണ് അത്?
എനിക്ക് ജോലിയില്ല. കൂലിയും. എന്റെ അയല്‍ക്കാരന് ജോലിയും വരുമാനവും ഉണ്ട്. ഞങ്ങള്‍ റബര്‍ കര്‍ഷകരുടെ നല്ല കാലം കഴിഞ്ഞു. കടം കൂടി. മാറ്റവര്‍ക്ക് ഇഷ്ടം പോലെ പൈസ. വലിയ വണ്ടി, കാര്‍. നമ്മളെ സഹായിക്കാന്‍ പാര്‍ട്ടിയില്ല. നേതാക്കള്‍ ഇല്ല. മറ്റേ പാര്‍ട്ടിക്കാര്‍ക്ക് ജോലികിട്ടുന്നു. പണമുണ്ട്. കോണ്‍ട്രാക്ട് കിട്ടുന്നു. ഒരു മതത്തില്‍ ഉള്ളവര്‍ ജോലികിട്ടാതെ മുപ്പതു മുപ്പത്തി അഞ്ചു വയസ്സില്‍ കല്യാണം കഴിക്കുന്നു. മറ്റവന്‍ ഇരുപത്തി അഞ്ചു വയസ്സിനു മുമ്പ് ഗള്‍ഫില്‍ പോയി ഇരുപത്തി അഞ്ചു വയസ്സില്‍ കല്യാണം കഴിച്ചു മുപ്പതില്‍ മൂന്ന് പിള്ളേരുടെ അച്ഛനാകുന്നു.
സര്‍ക്കാര്‍ ജോലിക്കാര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ക്കു സ്ഥിരം ജോലി. എല്ലാവര്‍ഷവും ശമ്പള വാര്‍ദ്ധനവും. പെന്‍ഷന്‍. നികുതിപ്പണത്തിന്റെ മുക്കാലും ചിലവഴിച്ചു അവര്‍ സുഖിക്കുന്നു. നമ്മള്‍ക്ക് ജോലിയും സ്ഥിരവരുമാനവും പെന്‍ഷനും ഇല്ല.
ഇതുപോലെ താരതമ്യ അസാമന ചിന്താഗതികള്‍ സമൂഹത്തിലും സമുദായങ്ങളിലുമുള്ളതിനാല്‍ വിഭാഗീയ വര്‍ഗീയ ചിന്താഗതികള്‍ കേരളത്തില്‍ കൂടുന്നു.
അരക്ഷിതത്വം കൂടുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും:
a).കരുത്തന്‍ എന്ന് കരുതുന്ന ലീഡര്‍ ഫാദര്‍ ഫിഗറിനെ തേടും.
b) അല്പം സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ അത് വലിയതായി തോന്നും (exaggerated sense of help in depravtiy ). വിശന്നു വളയുന്നവന് ഒരു ഗ്ലാസ് വെള്ളം കിട്ടിയാല്‍ അവന്റെ വിശപ്പ് മാറിയില്ലങ്കിലും ഒരു ഗ്ലാസ് വെള്ളം കിട്ടിയല്ലോ എന്നു സന്തോഷം.
വിശക്കുന്ന കുട്ടിക്ക് ഒരു കിറ്റ് കാറ്റ് കിട്ടുന്നത് പോലെ. അതാണ് കിറ്റ് കാറ്റ് രക്ഷകര്‍തൃ രാഷ്ട്രീയതിന്റെ മനഃശാസ്ത്രം.
അത് കൊണ്ടാണ് മഹാറിഷിയെപ്പോലെ താടി വളര്‍ത്തി സ്വാത്തിക നേതാവിനെപ്പോലെ തോന്നുന്ന മോഡിയെ പലരും കഷ്ടകാലത്തെ രക്ഷകനായി കണ്ടത്. കൊവിഡ് കഷ്ട്ടകാലത്ത് ഒരിക്കലും മോദിയെ ഇഷ്ട്ടപ്പെടാത്തവര്‍ പോലും അദ്ദേഹം കൈയടിക്കാന്‍ പറഞ്ഞപ്പോള്‍ കൈയടിച്ചു. വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ വിളക്ക് കത്തിച്ചു.
അത്‌കൊണ്ടാണ് കൊവിഡ് മാസങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനങ്ങള്‍ കാര്യങ്ങള്‍ ഹിറ്റായത്. കാരണം. വേറെരു കാരണം എല്ലാ കൊവിഡ് വിവരങ്ങളും ഒരാളില്‍ നിന്ന് കിട്ടുമ്പോള്‍ (information hoarding )എല്ലാ മീഡിയയും അത് ലൈവ് കവര്‍ ചെയ്യും.
അരക്ഷിതത്വം കൂടിയ സമൂഹത്തില്‍ ഒരു പ്രോറ്റക്ക്റ്റീവ് ഫാദര്‍ ഫിഗര്‍ ഇമേജിനു സ്വീകാര്യത കൂടും. അതാണ് 1920-30 കളില്‍ ജര്‍മനിയില്‍ സംഭവിച്ചത്. ഇറ്റലിയിലും. റഷ്യയിലും. സ്‌പെയിനിലും. 1920 കളിലെ സ്പാനിഷ് ഫ്‌ലൂവും സാമ്പത്തിക പ്രതിസന്ധികളിലാണ് ഏകതിപത്യ മാക്‌സിമം ലീഡര്‍ മോഡല്‍ ശക്തമായി.
കേരളത്തില്‍ കൊവിഡ് ആദ്യമാസങ്ങള്‍ കഴിഞ്ഞു പോലിസ് ആയിരുന്നു കൊവിഡ് നിയന്ത്രണ അധികാരികള്‍.
പോലിസ് നാട്ടുകാരെ ഏത്തം ഇടീച്ചും, അടിച്ചും, അച്ചനെ ഉള്‍പ്പെടെ പലരെയും അറസ്റ്റ് ചെയ്തും, കേസ്സെടുത്തും തോക്ക് റൂട്ട് മാര്‍ച്ച് നടത്തിയും ആളുകളെ പേടിപ്പിച്ചു വീട്ടില്‍ ഇരുത്തി കൊവിഡ് നിയന്തിച്ചു എന്നു അവകാശപെട്ടു. റാന്നിയില്‍ ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന് കൊവിഡ് വന്നപ്പോള്‍ സര്‍ക്കാരും നാട്ടുകാരും അവരെ കുറ്റപ്പെടുത്തി തെറിവിളിച്ചു.
കേരളത്തിനു വെളിയിലും വിദേശത്തും താമസിക്കുന്ന മലയാളികള്‍ക്ക് കേരളത്തില്‍ വരാന്‍ പ്രയാസമായി. പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പി ആര്‍ ഏജന്‍സികള്‍ വഴി ആര്‍ട്ടിക്കില്‍ വരുത്തി കേരളം ലോകത്തിന് മോഡല്‍ എന്ന് വിളിച്ചു ഭരണപാര്‍ട്ടി സര്‍ക്കാര്‍ ഗുണഭോക്തക്കള്‍ സ്തുതി പാടി.
എന്നാല്‍ ഇപ്പോഴോ?
ഫെബ്രുവരി 10 ല്‍ കൊവിഡ് പോസിറ്റീവ്: 9,77,394. മരണം: 3,902 ( ഇതില്‍ കൊവിഡ് അനന്തര മരണം ഇല്ല). മരണ നിരക്ക് ഇതിലും കൂടും. ആദ്യത്തെ കൊവിഡ് പോലീസ് നിയന്ത്രണവും അന്താരാഷ്ട്ര പി ആര്‍ വര്‍ക്കും കൊണ്ട് കൊവിഡ് നിയന്തിച്ചു എന്ന വീരവാദം പരാജയപ്പെട്ടു
ഇപ്പോഴത്തെ അവസ്ഥ എന്താണ്?
1)ഇന്ത്യയില്‍ തന്നെ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്ന്.
2). തൊഴില്‍ ഇല്ലായ്മ ഏറ്റവും കൂടിയ സംസ്ഥാനം.അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതര്‍ ഏറ്റവും കൂടിയ സംസ്ഥാനം. അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരായ സ്ത്രീകള്‍ ഉള്ള സംസ്ഥാനം.
3) കേരളത്തില്‍ ചെയ്യുന്നതെല്ലാം കടമെടുത്തു കടമെടുത്തു. ധൂര്‍ത്തു കൂടി.
പൊതു കടം ഇപ്പോള്‍ മൊത്തം വരുമാനത്തിന്റെ മൂന്നില്‍ ഒന്ന്. മൂന്ന് ലക്ഷം കോടിയില്‍ അധികം.
വീണ്ടും കടം എടുത്തു മുഖ്യമന്ത്രി പരസ്യ വ്യാപാരം (Advertisement Bltiz ) നടത്തി ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നു: കേരളത്തിലെ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തില്‍. കേരളം ആരോഗ്യത്തില്‍ മുന്നില്‍. കൊവിഡ് നിയന്ത്രിച്ചു
4) കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അസാമനതകള്‍ കൂടി.
ഇന്‍വെസ്റ്റ്‌മെന്റ് കുറഞ്ഞു.
തൊഴില്‍ തേടുന്നവരുടെ എണ്ണം കൂടി.
ആകെയുള്ളത് സര്‍ക്കാര്‍ ജോലികള്‍. അതില്‍ ഭരണംപാര്‍ട്ടിക്കാര്‍ക്കും ഗുണഭോക്ത നെറ്റ്വര്‍ക്കിനും സര്‍ക്കാര്‍ പലതരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ജോലി, കണ്‍സള്‍ട്ടന്‍സി, പിന്‍വാതില്‍ നിയമനം.
അത് പോലെ പാര്‍ട്ടിക്കാര്‍ക്ക് എം എ ക്ക് മൂന്ന് മാര്‍ക്ക് കിട്ടിയാലും പി എസ് സി യില്‍ റാങ്ക്.
പോരെയെങ്കില്‍ മാസം 2.5 ലക്ഷത്തോളം ശമ്പളവും ആറു വര്‍ഷം കഴിഞ്ഞു 80,000 രൂപ പെന്‍ഷനും കിട്ടുന്ന പിഎസ്‌സി മെമ്പര്‍ സ്ഥാനം തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്കാര്‍ക്കും അനുഭാവികള്‍ക്കും.
5) സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. പൊതുകടവും സാധാരണക്കാരുടെ കടഭാരവും കൂടി.
6) കേരളത്തിലെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ഗള്‍ഫ് വരുമാനവും ജോലി സാധ്യതകളും കുറഞ്ഞു. കേരളത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇല്ല.
സാമ്പത്തിക അസാമാനതകള്‍, സാമൂഹിക അസാമനതകളും കൂടി. കേരളത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരും, വ്യാപാരി വ്യവസായികളില്‍ വലിയൊരു വിഭാഗം,കര്‍ഷകര്‍ എല്ലാം വല്‍നറബിള്‍ മിഡില്‍ കഌസായി. അവരുടെ കടഭാരം കൂടി.
സാമ്പത്തിക പ്രതി സന്ധി പല ജാതി മത സമൂഹങ്ങളിലും സാമൂഹിക രാഷ്ട്രീയ അരക്ഷിതകള്‍ കൂട്ടി. അതാണ് ഇപ്പോള്‍ വിഭാഗീയ വിചാരങ്ങളും (sectarian) വര്‍ഗീയ വിചാരങ്ങളും കൂടി. ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നു.
കേരളത്തെ മാറ്റണെമെങ്കില്‍ പഴയ തുടര്‍ച്ചകള്‍ക്ക് കഴിയില്ല. ബിസിനസ് അസ് യുഷ്വല്‍ സമീപനത്തിനു സാധിക്കില്ല. കടം എടുത്തു കുറെ കെട്ടിട്ടങ്ങള്‍ മാത്രം പണിതാല്‍ കേരളം മാറില്ല.
അതിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകണം. ഇന്‍വെസ്റ്റ്‌മെന്റ് കൂടണം. വരുമാനം കൂടണം. വരുമാനം ഉറപ്പ് വേണം. കേരളത്തില്‍ സര്‍ക്കാരിന് വെളിയില്‍ മാന്യമായി ജോലികള്‍ക്ക് അവസരം ഉണ്ടാകണം. കേരളത്തിലെ ഇക്കോണമി ഇപ്പോള്‍ ഡെറിവേറ്റിവ് ഇക്കോണമിയാണ്. റെമിറ്റന്‍സ് ആയിരുന്നു പ്രധാന ഇക്കോണമി എഞ്ചിന്‍. ആ മോഡല്‍ ഇനിയും സസ്‌ടൈനബില്‍ അല്ല.
വിഭാഗീയതയും വര്‍ഗീയതയും കൂടി. അത് കൊണ്ട് സോഷ്യലി സസ്‌ടൈനബില്‍ അല്ല. പഴയ തുടര്‍ച്ചകള്‍ കൊണ്ട് കേരളം മാറില്ല. ഇങ്ങനെ മുന്നോട്ടു പോയാല്‍ കേരളം മാറില്ല. പ്രതിസന്ധികള്‍ വീണ്ടും കൂടും.
കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച വേണം. അസമാനതകള്‍ കുറയണം. സമുദായ ജാതി മത സൗഹൃദങ്ങള്‍ കൂടണം. തൊഴില്‍ അവസരങ്ങള്‍ കൂടണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് ആദിവാസികള്‍ക്ക് ഭൂമിയും തൊഴില്‍ അവസരങ്ങളും ഉണ്ടാകണം.. സ്ത്രീകള്‍ക്ക് സുരക്ഷിത ബോധം കൂടണം. എല്ലാവര്‍ക്ക് സാമ്പത്തിക സാമൂഹിക സുരക്ഷ ബോധം വേണം. അതിന് കേരളം മാറണം.
കേരളത്തിന് വേണ്ടത് പുതിയ ബ്രേക്ക് ത്രൂ സ്ട്രീറ്റജിയാണ്. മാറ്റങ്ങള്‍വരാന്‍ പുതിയ തുടക്കങ്ങള്‍ കൊണ്ടേ കഴിയൂ.'
(എഴുതുന്നത് വ്യക്തിപരമായ കാഴ്ച്ചകളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും, അംഗമായ ഏതെങ്കിലും സംഘടനയുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടല്ല)