അച്ചടി മാധ്യമ പരസ്യ വിപണിയില്‍ വന്‍ വളര്‍ച്ചയെന്ന് പഠന റിപോര്‍ട്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യാന്തര തലത്തില്‍ പത്രപരസ്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങള്‍, പരസ്യത്തിന്റെ കാര്യത്തില്‍ മൂന്നു ശതമാനം വര്‍ധനവോടെ 20,000 കോടി എന്ന മാന്ത്രിക സംഖ്യ കടന്നു നില്‍ക്കുന്നുവെന്ന് റിപോര്‍ട് വ്യക്തമാക്കുന്നു.പരസ്യ വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളാണ് മുന്നില്‍. മൊത്തം പരസ്യ വരുമാനമായ 67603 കോടി രൂപയുടെ 30 ശതമാനം ഇന്ത്യന്‍ പ്രിന്റ് മീഡിയ മേഖലയ്ക്ക് വകാശപ്പെട്ടതാണ്.ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ 200 കോടി രൂപയോളം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കാക്കുന്നത്

Update: 2020-02-23 05:53 GMT

കൊച്ചി: ആഗോളതലത്തില്‍ അച്ചടി മാധ്യമ രംഗത്ത് പരസ്യങ്ങള്‍ ഗണ്യമായി കുറയുമ്പോള്‍, ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങള്‍ പരസ്യത്തിന്റെ കാര്യത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ചതായി പിച്ച് മാഡിസണ്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യാന്തര തലത്തില്‍ പത്രപരസ്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങള്‍, പരസ്യത്തിന്റെ കാര്യത്തില്‍ മൂന്നു ശതമാനം വര്‍ധനവോടെ 20,000 കോടി എന്ന മാന്ത്രിക സംഖ്യ കടന്നു നില്‍ക്കുന്നുവെന്ന് റിപോര്‍ട് വ്യക്തമാക്കുന്നു.പരസ്യ വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളാണ് മുന്നില്‍. മൊത്തം പരസ്യ വരുമാനമായ 67603 കോടി രൂപയുടെ 30 ശതമാനം ഇന്ത്യന്‍ പ്രിന്റ് മീഡിയ മേഖലയ്ക്ക് അവകാശപ്പെട്ടതാണ്.

പരസ്യങ്ങളുടെ 50 ശതമാനത്തോളം എഫ് എം സി ജി, വാഹനം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, റീട്ടയില്‍ മേഖലകളുടെ സംഭാവനയാണ്. 2018നേക്കാള്‍ 14 ശതമാനം വര്‍ധന ഇ കൊമേഴ്സ് മേഖല കാണിക്കുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ 200 കോടി രൂപയോളം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കാക്കുന്നത്.വിദ്യാഭ്യാസം, ഇ കൊമേഴ്സ്, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ മേഖലകള്‍ അച്ചടി പരസ്യങ്ങള്‍ക്ക് ഏകദേശം 588 കോടി രൂപയാണ് ചെലവഴിച്ചത്. മൊത്തം വരുമാനത്തിന്റെ 65 ശതമാനത്തോളം വരും ഈ തുക.അച്ചടി മാധ്യമങ്ങളില്‍ 25 ശതമാനം പരസ്യങ്ങളും വന്നത് ഇംഗ്ലീഷ് ഭാഷയിലാണ്.രണ്ടുലക്ഷത്തിനു മുകളിലുള്ള പരസ്യ ദാതാക്കളാണ് അച്ചടി മാധ്യമ രംഗത്തെ ശക്തിപ്പെടുത്തുന്നത്.

ദൃശ്യമാധ്യമ രംഗത്ത് ഇതുവെറും 12500 മാത്രമാണ്. അച്ചടി മാധ്യമങ്ങളില്‍ 12ഓളം വിഭാഗങ്ങള്‍ 70 ശതമാനം പരസ്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് വെറും നാല് വിഭാഗങ്ങള്‍ മാത്രമാണ് ഇത്രയും പരസ്യങ്ങള്‍ ചെയ്യുന്നത്.2020 അവസാന പകുതിയോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും അതുവഴി 2020ല്‍ പരസ്യങ്ങളില്‍ 10 ശതമാനം വര്‍ധന കാണിക്കുമെന്നും പിച്ച് മാഡിസണ്‍ റിപോര്‍ട്ട് കണക്കാക്കുന്നു. ഈ റിപോര്‍ട്ട് പ്രകാരം പരസ്യങ്ങള്‍ വഴിയുള്ള വരുമാനത്തില്‍ മാന്ദ്യമാര്‍ന്ന ആദ്യ പകുതിയും തിളക്കമാര്‍ന്ന രണ്ടാം പകുതിയും 2020ല്‍ പ്രതീക്ഷിക്കുന്നുണ്ട്. 2020ല്‍ ആഗോള തരംഗത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്ത് രണ്ടുശതമാനം വളര്‍ച്ചയും റിപോര്‍ട്ട് പ്രവചിക്കുന്നു.

സോഫ്റ്റ് ബാങ്ക് ഇന്ത്യ കണ്‍ട്രി ഹെഡ് മനോജ് കോഹ്ലി, സ്വിഗ്ഗി സി ഒ ഒ വിവേക് സുന്ദര്‍, റെയ്മോണ്ട് ലൈഫ്സ്റ്റയില്‍ സി ഇ ഒ സഞ്ജയ് ബെഹ്ല്, എ ബി പി ന്യൂസ് സി ഇ ഒ അവിനാശ് പാണ്ഡെ, റെഡ്ബുള്‍ സി ഇ ഒ ഭാസ്‌ക്കര്‍ ശര്‍മ്മ, വാഗ് ബക്രി ടീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായി, ഡെക്കാന്‍ ഹെറാള്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ശാന്തകുമാര്‍, ബജാജ് ഇലക്ട്രിക്കല്‍സ് സി ഇ ഒ അനുജ് പൊദ്ദാര്‍, ഗൂഗിള്‍ ഇന്ത്യ ഡയറക്ടര്‍ ആദിത്യ സ്വാമി, സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യ ആഡ് സെയില്‍സ് ഹെഡ് നിതിന്‍ ബാവക്കുളെ, ക്രോംട്ടന്‍ സി എം ഒ രോഹിത് മല്‍ക്കാനി, സീ എന്റര്‍ടൈന്‍മെന്റ് സി എം ഒ പ്രത്യുഷ അഗര്‍വാള്‍, കൊട്ടക് മഹീന്ദ്ര ഗ്രൂപ്പ് സി എം ഒ കാര്‍ത്തി മര്‍ശന്‍, കേല്ലോഗ് ഇന്ത്യ സി എം ഒ സുമിത് മാത്തൂര്‍, ഗ്ലെന്‍മാര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സ്വപ്നീല്‍ നായിഡു എന്നിവരുടെ സാന്നിധ്യത്തിലാണ് പിച്ച് മാഡിസണ്‍ റിപോര്‍ട്ട് പ്രകാശനം ചെയ്തത്.

Tags:    

Similar News