ടാറ്റ എയ്സ് പുറത്തിറങ്ങി 16 വര്‍ഷങ്ങള്‍ പിന്നിട്ടു; ''16 സാല്‍ ബേമിസാല്‍'' പ്രത്യേക പ്രചാരണ പരിപാടിയുമായി ടാറ്റാ മോട്ടോഴ്‌സ്
പതിനാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ടാറ്റാ എയ്‌സ് റോഡ് ഷോ നടത്തും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ വിതരണം ചെയ്തുകൊണ്ടാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്
കൊച്ചി: ചെറിയ വാണിജ്യ വാഹനമായ ടാറ്റ എയ്സ് പുറത്തിറങ്ങി 16 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി''16 സാല്‍ ബേമിസാല്‍'' എന്ന പേരില്‍ പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. പതിനാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ ടാറ്റാ എയ്‌സ് റോഡ് ഷോ നടത്തും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ വിതരണം ചെയ്തുകൊണ്ടാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെറിയ വാണിജ്യ വാഹനം ഉപയോഗിച്ച് പുതിയസംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള പ്രാധാന്യം ആയിരിക്കും പ്രചാരണത്തില്‍ ഉടനീളം ടാറ്റാ മോട്ടോഴ്‌സ് ഉയര്‍ത്തി കാണിക്കുകയെന്നും ടാറ്റ എയ്‌സ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുള്ള അവസരവുമൊരുക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് എസ് സി വി ആന്‍ഡ് പി യു പ്രൊഡക്ട് ലൈന്‍ വൈസ് പ്രസിഡന്റ്് വിനയ് പാഥക്ക് പറഞ്ഞു
ടാറ്റാ മോട്ടോഴ്‌സ് ഉപഭോക്താക്കളുമായി നിരന്തരമായി ഇടപഴകുന്നതിനാല്‍ ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് ടാറ്റാ എയ്സില്‍ സമഗ്രമായ പരിഷ്‌കാരവും മികച്ച ഡിസൈനും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട്.. ആകര്‍ഷകമായ വില, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ്, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയാണ് വാഹനത്തിന്റെ വിജയത്തിന്റെ കാരണങ്ങള്‍. കൂടുതല്‍ ട്രിപ്പുകള്‍ നടത്തുന്നതിനാല്‍ കൂടുതല്‍ വരുമാനവും വാഹനം ഉറപ്പാക്കുന്നു. കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും, ഗ്രാമീണ മേഖലയിലെയും നഗര മേഖലയിലെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവും വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണെന്നും അദ്ദേഹം പറഞ്ഞു.
ഡീസല്‍, പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഏയ്‌സ് ഗോള്‍ഡ് ലഭ്യമാണ്, കൂടാതെ മാര്‍ക്കറ്റ് ലോജിസ്റ്റിക്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍, അഗ്രി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണം, പാനീയങ്ങള്‍ എഫ്എംസിജി, എഫ്എംസിഡി ഗുഡ്‌സ്, ഇ-കൊമേഴ്‌സ്, പാര്‍സല്‍, കൊറിയര്‍, ഫര്‍ണിച്ചര്‍, പായ്ക്ക് ചെയ്തവ എന്നിവയുടെ കടത്ത് തുടങ്ങി ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റാന്‍ വാഹനം അനുയോജ്യമാണ്. . എല്‍പിജി സിലിണ്ടറുകള്‍, പാല്‍, ഫാര്‍മ, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ശീതീകരിച്ച ഉല്‍പ്പന്നങ്ങളുടെ ഗതാഗതം, മാലിന്യ നിര്‍മാര്‍ജന ആവശ്യങ്ങള്‍ എന്നിവയ്ക്കും വാഹനം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.