ടാറ്റാ മോട്ടോഴ്‌സ് ആംബുലന്‍സ് വിഭാഗത്തില്‍ മാജിക് എക്‌സ്പ്രസ് അവതരിപ്പിച്ചു
മെഡിക്കല്‍, ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ആണ് പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് പുറത്തിറക്കിയിരിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി
കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ആംബുലന്‍സ് വിഭാഗത്തില്‍ മാജിക് എക്‌സ്പ്രസ് അവതരിപ്പിച്ചു. മെഡിക്കല്‍, ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ആണ് പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് പുറത്തിറക്കിയിരിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ റോഡുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച് രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനത്തോടെ ആണ് വാഹനങ്ങളുടെ നിര്‍മ്മാണം.
ആവശ്യമായ സ്ഥലം സൗകര്യത്തോടെയും സുരക്ഷയോടെയും ഉള്ള വാഹനത്തില്‍ രോഗികള്‍ക്കും അറ്റന്‍ഡന്റുമാര്‍ക്കും യാത്ര ചെയ്യാം. എ ഐ എസ് 125 മാനദണ്ഡമനുസരിച്ച് ആണ് വാഹനത്തിന്റെ നിര്‍മ്മാണം.മാജിക് എക്‌സ്പ്രസ് ആംബുലന്‍സ്, ടാറ്റാ വിംഗര്‍ ആംബുലന്‍സ് എന്നിവ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളായ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്, മള്‍ട്ടി സ്‌ട്രെച്ചര്‍ 410/29 ആംബുലന്‍സ് എന്നിവ നല്‍കുന്നു.
ഓട്ടോ ലോഡിങ് സ്‌ട്രെച്ചര്‍, മെഡിക്കല്‍ ക്യാബിനറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡോക്ടര്‍മാര്‍ക്കുള്ള സീറ്റ്, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍, ലൈറ്റിങ്, തീപിടുത്തത്തെ പ്രതിരോധിക്കുന്ന ഇന്റീരിയര്‍, അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയവ സഹിതമാണ് മാജിക് എക്‌സ്പ്രസ് ആംബുലന്‍സ് വിപണിയിലെത്തിച്ചിരിക്കുന്നതന്നെും ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
എ ഐ എസ് 125 അംഗീകാരമുള്ള റെട്രോ റിഫ്‌ലക്റ്റീവ് ഡെക്കള്‍സ്, സൈറണ്‍ സഹിതമുള്ള ബീക്കണ്‍ ലൈറ്റ് എന്നിവ വാഹനത്തില്‍ ഉണ്ട്. ഡ്രൈവറുടെയും രോഗികളുടെയും കമ്പാര്‍ട്ട്‌മെന്റുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. ഇത് യാത്രചെയ്യുന്നവരുടെ സുരക്ഷ പ്രത്യേകിച്ച് കൊവിഡ് കാലത്ത് ഉറപ്പാക്കുന്നതിന് സഹായിക്കുന്നു. 800രര ടി സി ഐ സി എന്‍ജിനാണ് വാഹനത്തിനുള്ളത്. 44 എച്ച് പി പവറും 110 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കുന്നു. രണ്ടുവര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ എന്ന വാറണ്ടിയും വാഹനത്തിനും ലഭ്യമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി