സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പ്രോഗ്രാം; ടൈ കേരള തിരഞ്ഞെടുത്ത പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും

ഈ വര്‍ഷം നൂറിലധികം എന്‍ട്രികളാണ് തിരഞ്ഞെടുപ്പിനായി ലഭിച്ചതെന്ന് ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ പറഞ്ഞു

Update: 2022-09-21 09:31 GMT

കൊച്ചി: സ്റ്റാന്‍ഫോര്‍ഡ് സീഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സീഡ് സ്പാര്‍ക്ക് പ്രോഗ്രാമിനായി ടൈ കേരള സംസ്ഥാനത്ത് നിന്ന് 10 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തു.ഈ വര്‍ഷം നൂറിലധികം എന്‍ട്രികളാണ് തിരഞ്ഞെടുപ്പിനായി ലഭിച്ചതെന്ന് ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ പറഞ്ഞു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല വളര്‍ന്നുവരുന്ന സംരംഭക/ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന അഞ്ച് മാസത്തെ ഓണ്‍ലൈന്‍ പ്രോഗ്രാമാണ് സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക്. സംരംഭകരുടെ ആശയങ്ങള്‍ വിപുലരിക്കുന്നതിനും, നെറ്റ്‌വര്‍ക്ക് വളര്‍ത്തുന്നതിനും, ബിസിനസ്സ് മിടുക്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി നടത്തുന്ന പദ്ധതിയാണിത്. ഫെമിസേഫ്, ഫോ ഫുഡ്‌സ്, ടെയില്‍ ടെല്ലേഴ്‌സ്, ഹാപ്പിമൈന്‍ഡ്‌സ്, ക്ലൂഡോട്ട്, വെക്‌സോ, ക്വിക്ക് പേ, എനേബിള്‍ ഐഎസ്റ്റി, ടുട്ടിഫ്രുട്ടി, മൈന്‍ഡ്‌കെയര്‍ ഡോക് എന്നിവയാണ് തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍.ദക്ഷിണേഷ്യയില്‍ നിന്ന് 165 സംരംഭക ടീം പങ്കെടുക്കുന്ന സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക് പ്രോഗ്രാമിന്റെ അഞ്ചാമത്തെ കൂട്ടായ്മയാണ് ഇത്.

പോയ വര്‍ഷം ടോപ്പ് 6ല്‍ ഇടംപിടിച്ച രണ്ട് സംരംഭക ടീം അടക്കം ടൈ കേരള നാമനിര്‍ദ്ദേശം ചെയ്ത ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, കേരളത്തില്‍ നിന്നുള്ള പരിചയസമ്പന്നരായ നിരവധി മെന്റര്‍മാരെയും ടൈ കേരള ഈ പദ്ധതിക്കായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്ന് അരുണ്‍ നായര്‍ പറഞ്ഞു.

Tags:    

Similar News