വിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി നടത്തി ഫോക്‌സ്‌വാഗണ്‍
ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ 4,000ലധികം ബുക്കിംഗുകളുമായി ഇതിന് മികച്ച പ്രാരംഭ പ്രതികരണം ലഭിച്ചിരുന്നു.
ജര്‍മ്മന്‍ പ്രീമിയം കാര്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ രണ്ടാഴ്ചകള്‍ക്കു മുമ്പാണ് വെര്‍ട്ടിസ് എന്ന പേരില്‍ പുതിയ മിഡ്‌സൈസ് സെഡാന്‍ പുറത്തിറക്കുന്നത്. ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച ഈ മോഡല്‍ കമ്പനിയുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ച് വില്‍പനയില്‍ വന്‍കുതിപ്പാണ് നടത്തുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ 4,000ലധികം ബുക്കിംഗുകളുമായി ഇതിന് മികച്ച പ്രാരംഭ പ്രതികരണം ലഭിച്ചിരുന്നു.
ഇപ്പോള്‍, ഉപഭോക്തൃ ഡെലിവറി കൂടുതല്‍ സവിശേഷമാക്കുന്നതിന്, കമ്പനി അതിന്റെ 'ബിഗ് ബൈ ഡെലിവറി' എന്ന മെഗാ ഡെലിവറി പ്രോഗ്രാം ആരംഭിച്ചു. പുതുതായി പുറത്തിറക്കിയ വെര്‍ട്ടിസ് സെഡാന്‍ അടുത്തിടെ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്'സിലും ഇടം നേടിയിരുന്നു. ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് ഒരു ദിവസം 150 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന ഏക സെഡാന്‍ എന്ന റെക്കോര്‍ഡാണ് വാഹനം സൃഷ്ടിച്ചത്.
ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കേരളത്തിലെ ഡീലര്‍ പങ്കാളിയായ ഇവിഎം മോട്ടോര്‍സ് ആന്റ് വെഹിക്കിള്‍സാണ് ഈ റെക്കോര്‍ഡ് ബ്രാന്‍ഡിന് സമ്മാനിച്ചിരിക്കുന്നത്.
അതിശയകരമായ രൂപകല്‍പ്പനയിലൂടെയും അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെയും ജര്‍മ്മന്‍ എഞ്ചിനീയറിംഗിലൂടെയും പുതിയ വെര്‍ട്ടിസിലൂടെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറയുന്നത്.
നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയെ പിന്‍വലിച്ച ശേഷമാണ് വെര്‍ട്ടിസിനെ കമ്പനി വാഹന പ്രേമികളുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.വെന്റോയെക്കാള്‍ വലുതും പ്രീമിയം മോഡലുമായിട്ടാണ് വെര്‍ട്ടിസ് എത്തുന്നത്.
വെര്‍ട്ടിസിന്റെ വിലയും മറ്റു സവിശേഷതകളും
പ്രാരംഭ പതിപ്പിന് 11.21 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 17.91 ലക്ഷം രൂപയുമാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. 115 ബിഎച്ച്പി കരുത്തും 178 Nm torque ഉം നല്‍കുന്ന 1.0ലിറ്റര്‍ TSI ത്രീസിലിണ്ടര്‍ ടര്‍ബോപെട്രോള്‍ എഞ്ചിനിലാണ് വെര്‍ട്ടിസ് ശ്രേണി ആരംഭിക്കുന്നത്. അത് 6സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി ജോടിയാക്കുന്നു. കൂടുതല്‍ ശക്തമായ 150 ബിഎച്ച്പി കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5ലിറ്റര്‍ TSI ഫോര്‍സിലിണ്ടര്‍ ടര്‍ബോപെട്രോള്‍ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. 7സ്പീഡ് ഡ്യുവല്‍ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ.
ഇന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും വലിയ മിഡ്‌സൈസ് സഡാനാണ് വെര്‍ട്ടിസ്. ഇതിന്റെ നീളം 4,651 mm ആണ്. ഉയരം 1,507 mm, വീതി 1,752 mm. 2651 mm വീല്‍ബേസും വാഹനത്തിന് ലഭിക്കുന്നു. മറ്റ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ നാം കണ്ടിട്ടുള്ള രൂപകല്‍പ്പനയാണ് വെര്‍ട്ടിസിന്റെ സവിശേഷത. മുകളിലും താഴെയുമായി ക്രോം ഔട്ട്‌ലൈനുകളുള്ള നേര്‍ത്ത ഗ്രില്ലാണ് മുന്‍വശത്തെ സവിശേഷത.
ക്രോം ലൈനുകള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളിലൂടെ എല്‍ഇഡി ഡിആര്‍എല്ലുകളിലേക്ക് ലയിക്കുന്നു. ബമ്പറിന്റെ താഴത്തെ പകുതിയില്‍ ഒരു വലിയ ബ്ലാക്ക് എയര്‍ ഡാമും ഇരുവശത്തും ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഫോഗ് ലാമ്പുകളും ഉണ്ട്.
വശങ്ങളില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്. പിന്‍ഭാഗത്ത് ബ്ലാക്ക്ഔട്ട് എല്‍ഇഡി ടെയില്‍ലാമ്പുകളും ബമ്പറിന്റെ താഴത്തെ പകുതിയില്‍ ഒരു ക്രോം ഘടകവും ലഭിക്കുന്നു.
GT വേരിയന്റിന് ഗ്രില്ലിലും ഫ്രണ്ട് ഫെന്‍ഡറുകളിലും ഏഠ ബാഡ്ജ്, ബ്ലാക്ക്ഡ്ഔട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ടോണ്‍ റൂഫ്, ബ്ലാക്ക് ORVMകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍ എന്നിവ ലഭിക്കുന്നു.
കളര്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, കുര്‍ക്കുമ യെല്ലോ, റിഫ്‌ലെക്‌സ് സില്‍വര്‍, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ 6 വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്.