മലിനീകരണ പരിശോധനകളില്‍ കൃത്രിമം: ഫോക്‌സ്‌വാഗണ് 500 കോടി രൂപ പിഴ

Update: 2019-03-07 12:38 GMT

ന്യൂഡല്‍ഹി: മലിനീകരണ പരിശോധനകളില്‍ കൃത്രിമം കാണിച്ച ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ് ദേശീയ ഹരിത ട്രിബ്യൂണല്‍ 500 കോടി രൂപ പിഴ ചുമത്തി. മലിനീകരണ പരിശോധനയില്‍ കൃത്രിമം കാണിക്കുന്നതിനായി ഡീസല്‍ കാറുകളില്‍ കമ്പനി കൃത്രിമം നടത്തിയെന്നു കഴിഞ്ഞ നവംബറില്‍ വ്യക്തമായിരുന്നു. അന്നു കമ്പനിയോട് 100 കോടി രൂപ കെട്ടിവെക്കാന്‍ ഹരിത ട്രിബ്യുണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കമ്പനി പണം കെട്ടിവെക്കുന്നതില്‍ വീഴ്ച വരുത്തി. ഇതിയടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിഴ തുക രണ്ട് മാസത്തിനകം അടക്കണമെന്നും ട്രിബ്യുണല്‍ നിര്‍ദേശിച്ചു. 

Tags:    

Similar News