'പ്രിയ സഹോദരി റാബിയായ്ക്ക് ലഭിക്കുന്ന പത്മശ്രീ അവാര്‍ഡിന് വല്ലാത്ത തിളക്കമാണ്...'; അഭിനന്ദനങ്ങള്‍ അറിയിച്ച് മഅ്ദനി
കോഴിക്കോട്: രാജ്യം പത്മശ്രീ നല്കി ആദരിച്ച കെ വി റാബിയക്ക് അഭിനന്ദനം അറിയിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനി. 'ഞാന്‍ അനുഭവിക്കുന്ന രോഗങ്ങളും കൊച്ചു കൊച്ചുപരീക്ഷണങ്ങളുമൊന്നും ഇരുകാലുകളും തളര്‍ന്നു നട്ടെല്ല് മുഴുവന്‍ പൊടിഞ്ഞു കൊണ്ടിരിക്കുന്ന ആ പ്രിയ സഹോദരിക്ക് മുന്നില്‍ ഒന്നുമല്ല എന്നു തോന്നിപ്പോയ നിമിഷങ്ങള്‍.
'എന്റെ നാഥന് എന്നെ കൈവിടില്ല'
എന്ന ആ വാക്കുകള്‍ എന്നില്‍ ഒരു പാട് പ്രസംഗങ്ങളെക്കാള്‍ കരുത്തും ദൃഢതയുമുണ്ടാക്കി......പ്രിയ സഹോദരി റാബിയായ്ക്ക് ലഭിക്കുന്ന പത്മശ്രീ അവാര്‍ഡിന് വല്ലാത്ത തിളക്കമാണ്...അഭിനന്ദനങ്ങള്‍, റാബിയാ.....' മഅദ്നി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അഭിനന്ദനങ്ങള്‍,റാബിയാ!!!
റാബിയാക്ക് പത്മശ്രീ......
ജീവിതം മുഴുവന്‍ വീല്‍ചെയറില്‍, കഠിനമായ രോഗത്തിന്റെ പരീക്ഷണം കാരണം യാതൊരു കറിയും ഇല്ലാതെ ഒന്നു രണ്ട് സ്പൂണ്‍ ചോറ് മാത്രം ദിവസവും കഴിക്കാന്‍ കഴിയുന്ന അവസ്ഥ, പൂര്‍ണ ആരോഗ്യവതികളായിരുന്ന രണ്ടു സഹോദരിമാര്‍ കോവിഡ് ബാധിച്ച് മരണപെട്ടു, എല്ലാ കാര്യങ്ങള്‍ക്കും തണലായി നിന്ന സഹോദരീ ഭര്‍ത്താവും മരിച്ചു. 2021 ല്‍ തന്നെ എല്ലാ മരണങ്ങളും.... ഈ തളര്‍ന്നവശമായ അവസ്ഥയിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവുമില്ല....
ഇന്ന് ഞാന്‍ സംസാരിച്ചു..
വല്ലാത്ത വിശ്വാസ ദര്ഢ്യത, ഞാന്‍ അനുഭവിക്കുന്ന രോഗങ്ങളും കൊച്ചു കൊച്ചുപരീക്ഷണങ്ങളുമൊന്നും ഇരുകാലുകളും തളര്‍ന്നു നട്ടെല്ല് മുഴുവന്‍ പൊടിഞ്ഞു കൊണ്ടിരിക്കുന്ന ആ പ്രിയ സഹോദരിക്ക് മുന്നില്‍ ഒന്നുമല്ല എന്നു തോന്നിപ്പോയ നിമിഷങ്ങള്‍.
'എന്റെ നാഥന് എന്നെ കൈവിടില്ല'
എന്ന ആ വാക്കുകള്‍ എന്നില്‍ ഒരു പാട് പ്രസംഗങ്ങളെക്കാള്‍ കരുത്തും ദൃഢതയുമുണ്ടാക്കി......
പ്രിയ സഹോദരി റാബിയായ്ക്ക് ലഭിക്കുന്ന പത്മശ്രീ അവാര്‍ഡിന് വല്ലാത്ത തിളക്കമാണ്...
അഭിനന്ദനങ്ങള്‍, റാബിയാ.....
അഭിനന്ദനങ്ങള്‍.....!!!
നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ!!!.