കീമോ കുത്തിവയ്പ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ദുരനുഭവം പങ്കുവച്ച് ഖാലിദ്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍ പരിചയമോ യോഗ്യതയോ ഇല്ലാത്തൊരാള്‍ കീമോ ചെയ്തതു കാരണം തന്റെ ഭാര്യ അനുഭവിക്കുന്ന വേദനാജനകമായ ജീവിതത്തിനു കാരണക്കാരായവര്‍ക്കെതിരേ നിയമനടപടികളിലേക്ക് നീങ്ങാനാണ് ഖാലിദിന്റെ തീരുമാനം
കോഴിക്കോട്: അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദമായതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഇരകള്‍ വിവിധയിടങ്ങളില്‍ പരാതികളുമായി രംഗത്തെത്തുകയാണ്. അത്തരമൊരു ദുരനുഭവമാണ് നിലമ്പൂര്‍ പാടിക്കുന്ന് സ്വദേശി എം ഖാലിദ് ഫേസ്ബുക്കിലൂടെ വിവരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍ പരിചയമോ യോഗ്യതയോ ഇല്ലാത്തൊരാള്‍ കീമോ ചെയ്തതു കാരണം തന്റെ ഭാര്യ അനുഭവിക്കുന്ന വേദനാജനകമായ ജീവിതത്തിനു കാരണക്കാരായവര്‍ക്കെതിരേ നിയമനടപടികളിലേക്ക് നീങ്ങാനാണ് ഖാലിദിന്റെ തീരുമാനം.
നിലമ്പൂര്‍ പാടിക്കുന്ന് സ്വദേശി എം ഖാലിദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓങ്കോ മെഡിസിന്‍ വിഭാഗത്തിലെ നാഴ്‌സുമാരില്‍ ഒരുവളുടെ അനാവശ്യമായ ഇടപെടല്‍മൂലം, കീമോ ചെയ്ത എന്റെ ഭാര്യ ഏറെ വേദനയും ബുദ്ധിമുട്ടുമാണ് അനുഭവിച്ചതും, 45 മാസമായിട്ടും ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കന്നതും...ഈ കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു ഭാര്യയുടെ സെക്കന്റ് കീമോ. സ്ത്രീകളും പുരുഷന്‍മാരും വെവ്വേറെ ഭാഗത്താണ്. ലേഡി നഴ്‌സുമാര്‍ മാത്രമേ ഇവിടെ ഉണ്ടാവാറുള്ളു..അവരെല്ലാം അവിടെ ഉണ്ടായിരിക്കെ തന്നെ ഒരു കാര്യവുമില്ലാതെ, അന്ന് വരെ അവിടെ കണ്ടിട്ടില്ലാത്ത ഏതോ നഴ്‌സ് 'ട്രെയ്‌നി' യുമായി മേല്‍ പറഞ്ഞ നഴ്‌സ്(ഇവളുടെ പേര്‍ സക്കീന) വന്ന് അയാളോട് എന്റെ ഭാര്യക്ക് കീമോ ചെയ്യാനായി പറയുകയായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പുതിയ ആള്‍ക്ക് പതുക്കെ പറഞ്ഞ് കൊടക്കണതു കൂടി കണ്ടപ്പോള്‍ ഈ ആള്‍ക്ക് കീമോ ചെയ്ത് പഠിക്കാന്‍ അവസരം കൊടുക്കുക ആയിരുന്നോ ഇവരെന്ന് എനിക്ക് തോന്നി.. മെയില്‍ നഴ്‌സ് ആണെന്ന് തോന്നിയ ഇയാളെ അതിന് മുമ്പോ ശേഷമോ അവിടെ കണ്ടിട്ടില്ല. ഒരു പന്തികേട് അനുഭവപ്പെട്ടെങ്കിലും, തടസ്സം പറയാനൊന്നുമവിടെ പറ്റില്ലല്ലോ. പക്ഷെ, ഞാന്‍ ഭയപ്പെട്ടപോലെ തന്നെ സംഭവിക്കുകയായിരുന്നു: കീമോ ചെയ്ത് പരിചയമില്ലാത്ത ഇവന്‍ ഞരമ്പ് കിട്ടാതെ, മരുന്ന് മസിലിലാണ് കുത്തിവച്ചത്. അതോടുകുടി ഭാര്യക്ക് കുത്തിയ കൈ വീങ്ങി, വേദനയാവാന്‍ തുടങ്ങി., കുത്തിവച്ചവന്‍ സ്ഥലംവിട്ടു, അവനെ കൊണ്ട് കീമോ ചെയ്യിച്ചവള്‍ തന്നെ ഭയന്നു, ഡ്യൂട്ടി ഡോക്ടറെ വിളിച്ചോണ്ട് വന്നു. പിന്നെ മറ്റൊരു നഴ്‌സ് തന്നെ വന്ന് ശരിയായ വിധത്തില്‍ കീമോ മരുന്ന് കുത്തിവയ്ക്കുകയായിരിന്നു. ഡോക്ടര്‍ വന്ന്, ഗുളികക്ക് എഴുതി, 'ബേജാറാവണ്ട, ഐസ് വയ്ക്കണമെന്നും പ്രശ്‌നമുണ്ടായാല്‍ വന്ന് കാണിക്കണമെന്നും' പറഞ്ഞപ്പോ ആണ്, പരിചയം വേണ്ടത്ര ഇല്ലാത്ത ഒരുത്തനെ കൊണ്ട് ആവശ്യമില്ലാതെ കീമോ കുത്തിവയ്പ് നടത്തിച്ച് നഴ്‌സ് വരുത്തിവച്ച ഭവിഷ്യത്തിനെ കുറിച്ച് മനസ്സിലായത്!
കീമോ കഴിഞ്ഞ് വീട്ടില്‍വന്ന് രണ്ട്, മൂന്ന് ആഴചയിലധികമായിട്ടും, ഇപ്പോഴും നീരും വീക്കവും വേദനയും തന്നെ. കീമോയുടെ മരുന്ന് ഞരമ്പിന് പുറത്ത് ശരീരത്തില്‍ പ്രവേശിക്കല്‍ അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു(അന്ന് അവിടെത്തെ മറ്റ് നഴ്‌സുമാരുടെ ബേജാറും പേടിയും കണ്ടപ്പോഴത് വ്യക്തമായതാണ്. ഒരു പക്ഷെ ആര്‍ക്കും പ്രസ്തുത നഴ്‌സ്(സക്കീന) പുതിയ ആളോട് കീമോ ചെയ്യിച്ചത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലാ) ഇതില്‍ പൂര്‍ണമായും തെറ്റുകാരി ഈ സക്കീനയാണ്. ഇവരുടെ ഡെസിഗ്നേഷന്‍ അറീലാ, പ്രത്യേക ഉയര്‍ന്ന അധികാരമുള്ള മാതിരിയാണിവരുടെ എല്ലാവരോടുമുള്ള പെരുമാറ്റവും വര്‍ത്തമാനവും എന്ന് തോന്നിയിട്ടുണ്ട്. വളരെ സൂക്ഷിച്ചു നല്ല പരിചയം ഉള്ളവര്‍ ചെയ്യേണ്ട കീമോ കുത്തിവയ്പ് ലാഘവബുദ്ധിയോടെ ഏതോ ഒരുത്തനെകൊണ്ട് ചെയ്യിച്ച് രോഗിക്ക് അപകടം വരുത്തിവച്ചത് അവരാണ്. അവരുടെ പേരിലിതിന് ശിക്ഷാനടപടി ഉത്തരവാദപ്പെട്ടവര്‍ എടുക്കണമെന്നറിയിക്കുകയാണ്. എന്റെ ഭാര്യക്കിത് മൂലം കൂടുതല്‍ വല്ല പ്രശ്‌നങ്ങളും ഉണ്ടാവുമോ എന്നറിയില്ല. അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ യെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാനേ ഇതുവരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുള്ളൂ...! പരാതി ചികില്‍സയ്ക്കടയില്‍ നലകിയാല്‍ പ്രശ്‌നമായാലോ എന്ന ചിന്തയാണ് എന്നെ തടഞ്ഞത്. ഇപ്പോള്‍ എന്റെ ഭാര്യക്ക് പറഞ്ഞ 8 കീമോയും കഴിഞ്ഞു. അന്നത്തെ കീമോ മൂലം ഉണ്ടായതൊന്നും ഇന്നും പൂര്‍ണമായി ഭേദമായിട്ടില്ല. അതിനാല്‍ മേല്‍ പരാതിയില്‍ അധികൃതരുടെ പ്രത്യേകശ്രദ്ധയും പരിഗണനയും ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടികള്‍ക്കായി ശ്രമിക്കുമെന്നറിയിക്കയാണ്.
എം ഖാലിദ്,
പാടിക്കുന്ന്,
നിലമ്പൂര്‍ 679329,
മലപ്പുറം ജില്ല
ഫോണ്‍: 9400690177
Full View