ചില 'ഒമിക്രോണ്‍' വിശേഷങ്ങള്‍ ?
അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍ കേരളത്തിലോ ഭാരതത്തിലോ തല്‍ക്കാലം ഭയപ്പെടേണ്ട കാര്യമില്ലയെന്ന് ആദ്യമേ പറയുന്നു. സാമൂഹിക അകലം പാലിക്കുക, കൃത്യമായ മാസ്‌ക് ധരിക്കുക കൈകള്‍ കഴുകുക, തുറസായ സ്ഥലങ്ങളള്‍ കഴിവതും ഉപയോഗിക്കുക, എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഒഴിവാക്കുകയും അടച്ചിട്ട മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക, എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക അതാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്.
ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദം 'ഒമിക്രോണ്‍' അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയതോടെ ലോകം മുഴുവന്‍ ആശങ്കയിലാണ്. തീവ്രവ്യാപനശേഷിയുള്ള ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തേക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.
ഒമിക്രോണ്‍ ഭീതിയുയര്‍ത്തിയതോടെ ലോകരാജ്യങ്ങള്‍ അതിര്‍ത്തികളടച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഇന്ത്യയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തിലും വൈറസിനെതിരോ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍ കേരളത്തിലോ ഭാരതത്തിലോ തല്‍ക്കാലം ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമൂഹിക മാധ്യമ വിഭാഗം നാഷനല്‍ കോ-ഓഡിനേറ്റര്‍ ഡോ. സുള്‍ഫി നൂഹു അഭിപ്രായപ്പെടുന്നത്.
സാമൂഹിക അകലം പാലിക്കുക, കൃത്യമായ മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, തുറസായ സ്ഥലങ്ങളള്‍ കഴിവതും ഉപയോഗിക്കുക, എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഒഴിവാക്കുകയും അടച്ചിട്ട മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക, എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നിവ ചെയ്താല്‍ 'ഒമിക്രാണും' വന്നപോലെ പോവുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചില 'ഒമിക്രോണ്‍' വിശേഷങ്ങള്‍ ?
കൊവിഡിന്റെ പുതിയ 'ഓമിക്രോണ്‍' വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നു. അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍ കേരളത്തിലോ ഭാരതത്തിലോ തല്‍ക്കാലം ഭയപ്പെടേണ്ട കാര്യമില്ലയെന്ന് ആദ്യമേ പറയുന്നു.
ചില കാര്യങ്ങള്‍
1. B11.529 എന്ന ഈ വേരിയന്റ് പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നു. വേരിയന്റ് ഓഫ് കണ്‍സെന്‍ എന്ന ഈ വിഭാഗം കരുതലോടെ സമീപിക്കേണ്ടതാണ്. നമ്മുടെ ഡെല്‍റ്റ, ആല്‍ഫ ബീറ്റ, പോലെ മറ്റൊരു വകഭേദം.
2. ഡെല്‍റ്റ വാരിയന്റിന് വിപരീതമായി കേവലം രണ്ടാഴ്ചയ്ക്കകം ഈ വകഭേദം കണ്ടെത്താനായത് ശാസ്ത്രത്തിന്റെ വലിയ നേട്ടമായി കരുതേണ്ടിവരും.
3. സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ഈ വകഭേദം കണ്ടെത്താനായത്.
4. ധാരാളം മ്യൂട്ടേഷന്‍ സംഭവിച്ച ഈ വകഭേദം റീ ഇന്‍ഫെക്ഷന്‍ സാധ്യത കൂടിയതാണെന്ന് വിലയിരുത്തപ്പെടുന്നു.
5. വാക്‌സിനുകളെ അതിജീവിക്കും എന്ന ഇതുവരെയുള്ള പഠനങ്ങള്‍ ഒന്നും വ്യക്തമാക്കുന്നില്ല. അതിനര്‍ഥം ഡെല്‍റ്റ പോലെതന്നെ വാക്‌സിന്‍ ഇതിനെതിരെയും ഫലവത്താവും.
6. കേരളത്തിലേക്കും ഭാരതത്തിലേക്കും ഈ രാജ്യങ്ങളില്‍നിന്നും വരുന്ന ആള്‍ക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പഠനവും കഴിയുന്നത്രയും ജീനോമിക്‌സ് പഠനവും ആവശ്യമായി വന്നേക്കാം.
7. ഈ യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പരിഗണിക്കപ്പെടേണ്ടതായിവരും.
8. സാമൂഹിക അകലം പാലിക്കുക, കൃത്യമായ മാസ്‌ക് ധരിക്കുക കൈകള്‍ കഴുകുക, തുറസായ സ്ഥലങ്ങളള്‍ കഴിവതും ഉപയോഗിക്കുക, എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഒഴിവാക്കുകയും അടച്ചിട്ട മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക, എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക അതാണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്.
അതായത് 'ഒമിക്രാണും' വന്നപോലെ പോവും. അടിസ്ഥാനതത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍.
ഡോ. സുല്‍ഫി നൂഹു