'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; കേരളത്തില്‍ കുറ്റമാണെങ്കില്‍ ശിക്ഷ ഏറ്റു വാങ്ങാന്‍ ഒരുക്കമാണെന്ന് പി കെ ഫിറോസ്
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി മലപ്പുറത്ത് കേസെടുത്തതിനെതിരേ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.
കോഴിക്കോട്: ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി മലപ്പുറത്ത് കേസെടുത്തതിനെതിരേ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് പ്രതിഷേധം അറിയിച്ചത്. കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശാഹീന്‍ ബാഗ് സ്ക്വയറില്‍ അതേ മാറ്റര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന ചിത്രവും ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗാന്ധിയെ കൊന്നത് ആര്.എസ്.എസ് എന്നെഴുതിയതിന് മലപ്പുറത്ത് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി കേസെടുത്തു എന്ന് വാര്‍ത്ത. ഇതില്‍ എവിടെയാണ് മത സ്പര്‍ദ്ധയുണ്ടാക്കുന്നത്?.
ശാഹിന് ബാഗ് സ്ക്വയര്‍ അതേ മാറ്റര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുകയാണ്. സത്യം പറയുന്നത് കേരളത്തില്‍ കുറ്റമാണെങ്കില്‍ അതിനുള്ള ശിക്ഷ ഏറ്റു വാങ്ങാന്‍ ഞങ്ങളും ഒരുക്കമാണ്.