'പാനായിക്കുളം സിമി കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്റെ പേരില്‍ സംഘിമനസുള്ള ജഡ്ജിമാര്‍ മാനസികമായി പീഡിപ്പിച്ചു'
അന്ന് വിദ്യാര്‍ഥി ആയിരുന്ന 17ാം പ്രതിയുടെ വിദ്യാഭ്യാസം അകാരണമായി മുടക്കി അവനെ ജയിലിലടച്ചില്ലെന്ന കാരണത്താല്‍ രായ്ക്കുരാമാനം ഈ കുറിപ്പുകാരനെ നോര്‍ത്ത് പറവൂരില്‍നിന്നു കോഴിക്കോട്ടേയ്ക്കു സ്ഥലം മാറ്റുകയായിരുന്നു.
നീതി നടപ്പിലാക്കിയത് ഇഷ്ടമാവാത്ത ഏമാന്‍മാരും സില്‍ബന്ധികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച, പറവൂര്‍ മുന്‍സിഫ് ജഡ്ജായിരുന്ന മുഹമ്മദ് ത്വാഹയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്......
പാനായിക്കുളം സിമി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം എത്രമാത്രം സത്യവും അതുകൊണ്ടുതന്നെ സൗന്ദര്യമുള്ളതുമാണ്. ആ കേസിലെ 17ാം പ്രതിക്ക് അവകാശപ്പെട്ട ജാമ്യം നല്‍കി എന്നതിന്റെ പേരില്‍ ഹൈക്കോടതിയിലെ ചില ജാതിക്കോമരങ്ങളായ, ഒട്ടും നീതി അറിയാത്ത, എന്നാല്‍ തങ്ങളാണ് സര്‍വംതികഞ്ഞ നീതിമാന്‍മാരെന്നു കരുതുന്ന ചില സംഘി മൈന്‍ഡുള്ള ജഡ്ജിമാരാല്‍ മാനസികമായും സാമൂഹ്യമായും പീഡിപ്പിക്കപ്പെട്ട ഒരു ജുഡീഷ്യല്‍ ഓഫിസറാണ് ഈ കുറിപ്പുകാരന്‍. അന്ന് വിദ്യാര്‍ഥി ആയിരുന്ന 17ാം പ്രതിയുടെ വിദ്യാഭ്യാസം അകാരണമായി മുടക്കി അവനെ ജയിലിലടച്ചില്ലെന്ന കാരണത്താല്‍ രായ്ക്കുരാമാനം ഈ കുറിപ്പുകാരനെ നോര്‍ത്ത് പറവൂരില്‍നിന്നു കോഴിക്കോട്ടേയ്ക്കു സ്ഥലം മാറ്റുകയായിരുന്നു.
നോര്‍ത്ത് പറവൂരില്‍ വീട് വാടകയ്‌ക്കെടുത്തു കുട്ടികളെ അവിടെയുളള സ്‌കൂളില്‍ ചേര്‍ത്തിരുന്ന ഈ കുറിപ്പുകാരന് കുടുംബത്തെ പറവൂര്‍ ഉപേക്ഷിച്ച് കോഴിക്കോടിനു പോവേണ്ടിവന്നു. സാധാരണ ഗതിയില്‍ ഒരുദ്യോഗസ്ഥനെ അവന്റെ ആവശ്യപ്രകാരമല്ലാതെ സ്ഥലം മാറ്റുമ്പോള്‍ ട്രാന്‍സ്ഫര്‍ ഗ്രാന്റിന് ആ ഉദ്യോഗസ്ഥനു അവകാശമുള്ളതാണ്. ആ അവകാശംകൂടി നിഷേധിച്ചാണ് കുറിപ്പുകാരനെ സ്ഥലം മാറ്റിയത്. 17ാം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനു മുമ്പ്് കേസ് ഡയറി പരിശോധിച്ച ഈ കുറിപ്പുകാരന് ആര്‍എസ്എസ് താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയതാണ് കേസെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.
ഒരു കാരണവശാലും ആ പ്രതിയെ ആരോപിക്കപ്പെട്ട കുറ്റവുമായി ബന്ധപ്പെടുത്താന്‍ യാതൊരു കാര്യവും കേസ് ഡയറിയിലുണ്ടായിരുന്നില്ല. അതാണയാള്‍ക്കു ജാമ്യം കൊടുത്തത്്. അതിന് മുമ്പ് മറ്റ് 16 പ്രതികള്‍ക്കും ജാമ്യം ഹൈക്കോടതിയാണ് കൊടുത്തതെന്നും മജിസ്‌ട്രേറ്റുമാരൊന്നും ഒരു പ്രതിക്കും ജാമ്യം കൊടുത്തിരുന്നില്ലെന്നുമാണ് കുറ്റപത്രം തയ്യാറാക്കിയ അന്നത്തെ വിജിലന്‍സ് രജിസ്ട്രാറായിരുന്ന, പിന്നീട്ട് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട, സര്‍വീസിലിരുന്ന് സര്‍വ വൃത്തികേടും കാണിച്ച പുംഗവന്‍ ഉപന്യസിച്ചത്. സിആര്‍പിസിയിലെ സെക്ഷന്‍ 437 എന്താണെന്നറിയാത്ത ആളായിരുന്നോ ആ പുണ്യപുംഗവന്‍. ഏതായാലും ഇപ്പോള്‍ ഹൈക്കോടതി ആ കേസിനെക്കുറിച്ച് വ്യക്തമായി അഭിപ്രായപ്പെട്ട സ്ഥിതിക്ക് അന്യായപീഡനത്തിന് വിധേയമായ ഈ കുറിപ്പുകാരനുള്‍പ്പടെ പരിഹാരം നല്‍കാന്‍ ഹൈക്കോടതിക്ക് ബാധ്യതയില്ലേ ?