'വ്യാജപരാതിക്ക് കൂട്ടുനിന്നുവെന്ന കുറ്റസമ്മതവുമായി എട്ടുവര്‍ഷത്തിനുശേഷം എസ്എഫ്‌ഐ പ്രവര്‍ത്തക'; വൈറലായി അധ്യാപകന്റെ കുറിപ്പ്
'കാലം മായ്ക്കാത്ത മുറിവുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് ഇപ്പോള്‍ അധ്യാപികയായ എന്റെ മുന്‍കാല എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറില്‍ ചാറ്റ് ആരംഭിച്ചത്. വലിയ താല്‍പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാന്‍ പ്രോല്‍സാഹിപ്പിക്കാത്തതുകൊണ്ടായിരിക്കാം, അവള്‍ 'ഇപ്പോഴും ദേഷ്യമാണോ' എന്ന് ചോദിച്ചത്. ഒരു അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥികളില്‍ വല്ലതെറ്റുകളും വന്നുപോയാല്‍ പൊറുത്തുകൊടുക്കുക എന്നത് ധാര്‍മികതയുടെ ഭാഗമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചന്‍ മനസ്ഥിതിയുള്ളതുകൊണ്ടാണ് അവളോട് സംസാരം തുടര്‍ന്നത്.
കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി നല്‍കിയ വ്യാജപരാതിയുടെ പേരില്‍ വേട്ടയാടലിന് വിധേയനായ കോളജ് അധ്യാപകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജില്‍ ഇംഗ്ലീഷ് ലക്ചററായി ജോലിചെയ്തിരുന്ന ബി ഇഫ്തികാര്‍ അഹമ്മദാണ് വ്യാജപരാതിക്ക് കൂട്ടുനിന്നുവെന്ന് വിദ്യാര്‍ഥിനിയായ രേഷ്മ എട്ടുവര്‍ഷത്തിനുശേഷം ഇപ്പോള്‍ കുറ്റസമ്മതം നടത്തിയതിനെക്കുറിച്ചും സിപിഎം അനുഭാവികള്‍ വേട്ടയാടിയതിനെക്കുറിച്ചും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.
ബി ഇഫ്തികാര്‍ അഹമ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയനിലപാട് സൂക്ഷിച്ചുവെന്ന പേരില്‍ കണ്ണൂരിലെ ചില സിപിഎം അനുഭാവികള്‍ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതില്‍ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..
വിശദമായി തന്നെ പറയാം...
അധ്യാപകദിനം ആശംസിച്ച ശേഷം, ഓര്‍മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപകദിനത്തില്‍ എന്നോട് ചില തുറന്നുപറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്. അതും 8 വര്‍ഷത്തിന് ശേഷം!!
'കാലം മായ്ക്കാത്ത മുറിവുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് ഇപ്പോള്‍ അധ്യാപികയായ എന്റെ മുന്‍കാല എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പ്രവര്‍ത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറില്‍ ചാറ്റ് ആരംഭിച്ചത്. വലിയ താല്‍പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാന്‍ പ്രോല്‍സാഹിപ്പിക്കാത്തതുകൊണ്ടായിരിക്കാം, അവള്‍ 'ഇപ്പോഴും ദേഷ്യമാണോ' എന്ന് ചോദിച്ചത്. ഒരു അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥികളില്‍ വല്ലതെറ്റുകളും വന്നുപോയാല്‍ പൊറുത്തുകൊടുക്കുക എന്നത് ധാര്‍മികതയുടെ ഭാഗമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചന്‍ മനസ്ഥിതിയുള്ളതുകൊണ്ടാണ് അവളോട് സംസാരം തുടര്‍ന്നത്.
എന്‍എസ്എസ് ക്യാംപില്‍വച്ച് ഒരു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലില്‍ കൈവച്ചുവെന്ന അപരാധം) എന്ന പരാതി നല്‍കി. രാഷ്ട്രീയമായി എതിര്‍പക്ഷത്തായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് എസ്എഫ്‌ഐ കളിച്ചത്. ചില ഇടത് അധ്യാപകസംഘടനക്കാരുടെ പ്രോല്‍സാഹനവും അവര്‍ക്ക് എന്നെ അപമാനിക്കാന്‍ ലഭിച്ചു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരകവനിതാ കോളജില്‍ ഇംഗ്ലീഷ് ലക്ചററായി ജോലിചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല, മറിച്ച് എസ്എഫ്‌ഐ ബാനറില്‍ തിരഞ്ഞെടുക്കപ്പെട്ട കോളജ് യൂനിയന്‍ ചെയര്‍പേഴ്‌സനാണ്. പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു. കൂടാതെ കണ്ണൂരില്‍നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും. പൊടിപ്പും തൊങ്ങലുംവച്ച് അവര്‍ മഞ്ഞനിരത്തി.
കാംപസിനകത്തും പുറത്തും പോസ്റ്ററുകള്‍ നിരന്നു. ഇതരവിദ്യാര്‍ഥി സംഘടനകള്‍ക്കും ശക്തമായ പ്രാതിനിധ്യമുണ്ടായതിനാല്‍ ആ പരാതിയ്‌ക്കെതിരേ എന്നെ അനുകൂലിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ സംഘടിച്ചു. എന്നെ അനുകൂലിച്ച് അവരില്‍ മുമ്പിലുണ്ടായിരുന്നതോ അപമര്യാദയ്ക്ക് ഇരയായെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥിനിയും. കോളജില്‍ ഒരു സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒടുക്കം ഒരു മുന്‍ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണത്തിനായി കോളജിലെത്തി. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ എന്നെ അനുകൂലിച്ച വിദ്യാര്‍ഥിനികളും ചില അധ്യാപകരും നേരിട്ടു.
ഒടുവില്‍ കോളജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന് റിപോര്‍ട്ടുണ്ടാക്കി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസര്‍ഗോഡ് ഗവ. കോളജിലേക്ക് എനിക്കൊരു ട്രാന്‍സ്ഫര്‍ അടിച്ചുതന്നു (ആ ട്രാന്‍സ്ഫറിന് എസ്എഫ്‌ഐ പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്ന പേരിലായിരുന്നു). തളരാന്‍ ഞാനൊരുക്കമല്ലായിരുന്നു. പരാതിപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കുമെതിരേ കോടതിയില്‍ കേസ് കൊടുത്തു. വക്കീല്‍ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച് അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എന്നില്‍നിന്നും കേസ് പിന്‍വലിക്കാന്‍ അവര്‍ക്ക് സാധിച്ചു. തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഞാന്‍ വീണ്ടും കൃഷ്ണമേനോനില്‍ തിരിച്ചെത്തി.
പക്ഷേ, അപ്പോഴേക്കും പഴയ താപ്പാനകള്‍ കാംപസ് വിട്ടുപോയിരുന്നു. രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോള്‍ ഷെയര്‍ ചെയ്യുന്നത്. അവര്‍ പറഞ്ഞുപരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ഒരുപിടി നല്ല വിദ്യാര്‍ഥിസുഹൃത്തുക്കളെ അപമാനിക്കാനുമല്ല. മറിച്ച്, പ്രതിസന്ധിഘട്ടത്തില്‍ എന്നോടൊപ്പം ഉരുക്കുപോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാര്‍ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് എന്നെ താങ്ങിനിര്‍ത്തിയതില്‍ അവര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഓര്‍മപ്പെടുത്താനും മരണംവരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും. കൂടാതെ ക്രിസ്തു പറഞ്ഞതുപോലെ എല്ലാവരോടും ക്ഷമിക്കാനും. കേരളത്തില്‍ ഇത്തരുണത്തില്‍ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കുമായി ഞാനിത് സമര്‍പ്പിക്കുന്നു.
ബി ഇഫ്തികാര്‍ അഹമ്മദ്