ഒരു കേസ് കൂടെ കേരള പോലിസ് ആവിയാക്കിയിട്ടുണ്ട്: ശ്രീജ നെയ്യാറ്റിന്‍കര

വിശ്വ ഹിന്ദു പരിഷത്തിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്.. പ്രമാദമായൊരു സംഭവം ... കേരളം ചര്‍ച്ച ചെയ്ത സംഭവം... കേരളത്തിന്റെ ആഭ്യന്തര വകുപ്പറിയാതെ ആ കേസ് മുക്കപ്പെടുമോ? അതോ സംഘ് പരിവാറിന് വേണ്ടി വിടുപണി ചെയ്യുന്ന ഏതെങ്കിലും ഒരു ആക്ഷന്‍ ഹീറോ ബിജു മുക്കിയതാണോ? അറിയണം...

Update: 2019-09-09 11:14 GMT

കേരളത്തിന്റെ ആഭ്യന്തര വകുപ്പറിയാതെ ആ കേസ് മുക്കപ്പെടുമോ? അതോ സംഘ് പരിവാറിന് വേണ്ടി വിടുപണി ചെയ്യുന്ന ഏതെങ്കിലും ഒരു ആക്ഷന്‍ ഹീറോ ബിജു മുക്കിയതാണോ? കോഴിക്കോട് മിഠായ് തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കേസ് മുക്കിയ പോലിസിന്റെ നടപടിക്കെതിരേ ശ്രീജ നെയ്യാറ്റിന്‍കര എഴുതുന്നു

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഒരു കേസ് കൂടെ കേരള പോലിസ് ആവിയാക്കിയിട്ടുണ്ട്

ഓര്‍മയുണ്ടോ ശബരിമല വിഷയത്തില്‍ സംഘ് പരിവാര്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മിഠയി തെരുവില്‍ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് സംഘ് പരിവാര്‍ സൂക്ഷിച്ചിരുന്ന മാരകായുധങ്ങള്‍ പോലീസ് പിടിച്ചെടുത്ത സംഭവം... മീഡിയകളിലൂടെ കേരളം അത് കണ്ടതാണ്... പക്ഷേ അങ്ങനൊരു സംഭവം നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അങ്ങനൊരു കേസ് നിലവിലില്ലെന്നും കോഴിക്കോട് ടൌണ്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും തേജസ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖയില്‍ പറയുന്നു...

കേരളത്തിന്റെ ആഭ്യന്തരമന്ത്രി കുമ്മനം രാജശേഖരനല്ലല്ലോ പിന്നെങ്ങനെ ആ കേസ് ആവിയായി? അറിയാന്‍ താല്പര്യമുണ്ട്... വിശ്വ ഹിന്ദു പരിഷത്തിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്.. പ്രമാദമായൊരു സംഭവം ... കേരളം ചര്‍ച്ച ചെയ്ത സംഭവം... കേരളത്തിന്റെ ആഭ്യന്തര വകുപ്പറിയാതെ ആ കേസ് മുക്കപ്പെടുമോ? അതോ സംഘ് പരിവാറിന് വേണ്ടി വിടുപണി ചെയ്യുന്ന ഏതെങ്കിലും ഒരു ആക്ഷന്‍ ഹീറോ ബിജു മുക്കിയതാണോ? അറിയണം...



Full View

Full View


Tags:    

Similar News