കീ ടു സക്‌സസ് ശ്രദ്ധേയമായി; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവും ആത്മ വിശ്വാസവുമേകി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
ദമ്മാം ടൊയോട്ട ക്രിസ്റ്റല്‍ ഹാളില്‍ ഇന്ത്യന്‍ എംബസി സ്‌കൂളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഡിസ്പാക്കാണ് പരിപാടി സംഘടിപ്പിച്ചത്.
ദമ്മാം: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവും ആത്മ വിശ്വാസവും പകര്‍ന്നുനല്‍കിയ ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ കീ ടു സക്‌സസ് പ്രോഗ്രാം ശ്രദ്ധേയമായി. ദമ്മാം ടൊയോട്ട ക്രിസ്റ്റല്‍ ഹാളില്‍ ഇന്ത്യന്‍ എംബസി സ്‌കൂളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനയായ ഡിസ്പാക്കാണ് പരിപാടി സംഘടിപ്പിച്ചത്.കുഞ്ഞിനെ ഗര്‍ഭം ധരിച്ച് തൊണ്ണൂറാം നാള്‍ മുതല്‍ ആ കുഞ്ഞില്‍ സംഭവിക്കുന്ന വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ജനന ശേഷം പ്രായപൂര്‍ത്തിയാകുന്നത് വരെ കുഞ്ഞില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഈ ഘട്ടങ്ങളിലൊക്കെ രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട ശ്രദ്ധയും ജാഗ്രതയും അദ്ദേഹം വിശദീകരിച്ചു. മല്‍സരങ്ങളുടെ ഈ കാലത്ത് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ എങ്ങനെ തയ്യാറെടുക്കണമെന്നും വ്യക്തമാക്കി.ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ദീര്‍ഘ കാലം സേവനമനുഷ്ടിച്ച് വിടവാങ്ങുന്ന പ്രിന്‍സിപ്പല്‍ ഇ കെ മുഹമ്മദ് ഷാഫിക്കുള്ള യാത്രയയപ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.