രസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആറു വയസുകാരന്‍ മുഹമ്മദ് അമീന്‍ ബിന്‍ തൈസീര്‍
ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയാണ് ഇളം പ്രായത്തില്‍ തന്നെ ഈ കുരുന്നു പ്രതിഭയെ തേടിയെത്തിയത്
രസതന്ത്രത്തിലെ 118 മൂലകങ്ങളും, ചിഹ്നങ്ങളും ഏതൊക്കെയന്ന് ചോദിക്കേണ്ട താമസം ഇവയെല്ലാം ഒന്നിനുപിറകെ ഒന്നായി പുഴപോലെ ഒഴുകിയെത്തും ആറു വയസുകാരന്‍ മുഹമ്മദ് അമീന്‍ ബിന്‍ തൈസീറിന്റെ നാവില്‍ തുമ്പില്‍ നിന്നും.കുഞ്ഞ് അമീന്റെ പ്രതിഭയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ചെറുപ്രായത്തില്‍ തന്നെ അമീനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍.ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയാണ് ഇളം പ്രായത്തില്‍ തന്നെ ഈ കുരുന്നു പ്രതിഭയെ തേടിയെത്തിയത്.
രസതന്ത്രത്തിലെ 118 മൂലകങ്ങളും, ചിഹ്നങ്ങളും അടങ്ങിയ പീരിയോഡിക് ടേബിള്‍ ഒരു മിനിറ്റ്, 13 സെക്കന്റ്, 78 മില്ലിസെക്കന്റ് കൊണ്ട് ചൊല്ലിയാണ് നേട്ടങ്ങളുടെ പട്ടിക അമീന്‍ സ്വന്തമാക്കിയത്.മൂലകങ്ങളുടെ അണുസംഖ്യ അനുസരിച്ചാണ് പീരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ചെറിയ പിഴവു പോലും വരുത്താതെ കൃതമായിട്ടാണ് അമീന്‍ ഇത് ചൊല്ലിയത്.തൃശൂര്‍ ഗുരുവായൂര്‍ പൂവത്തൂര്‍ സ്വദേശിയും ഖത്തറില്‍ ബിസിസ്‌കാരനുമായ തൈസീര്‍ ഇബ്രാഹിമിന്റെയും സനിത സുലൈമാന്റെയും മകനായ മുഹമ്മദ് അമീന്‍ ബിന്‍ തൈസീര്‍ ദോഹയിലെ ഒലിവ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പഠിക്കുന്നത്.
മൂന്നു മാസം കൊണ്ടാണ് മുഹമ്മദ് അമീന്‍ രസതന്ത്രത്തിലെ 118 മൂലകങ്ങളും, ചിഹ്നങ്ങളും മനപാഠമാക്കിയത്.അമീന്റെ താല്‍പര്യം തിരിച്ചറിഞ്ഞ മാതാവ് സനിതയും അമീനെ ഇവ ഹൃദ്യസ്ഥമാക്കാന്‍ ഒപ്പം നിന്നു. സ്‌കൂളിലെ അധ്യാപകരുടെ സഹായവും കൂടിയായപ്പോള്‍ അതിവേഗം അമീന് ഇവ ഹൃദ്യസ്ഥമാക്കാന്‍ സാധിച്ചു.പൊതുവെ കുട്ടികള്‍ക്ക് കണക്ക്് അത്രയിഷ്ടമല്ല എന്നാല്‍ മുഹമ്മദ് അമീന്റെ കാര്യം നേരെ തിരിച്ചാണ്.കണക്കിനെ വളരേയെറെ ഇഷ്ടപ്പെടുന്നയാളാണ് മുഹമ്മദ് അമീന്‍ എന്ന് മാതാപിതാക്കള്‍ പറയുന്നു.ചിത്രങ്ങള്‍ വരയ്ക്കുന്നതിനെയും മുഹമ്മദ് അമീന്‍ ഇഷ്ടപ്പെടുന്നു.പ്രവാസിയും ബിസിനസുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കാളിയത്ത് ഇബ്രാഹിമിന്റെ ചെറുമകനാണ് മുഹമ്മദ് അമീന്‍.ചെറു പ്രായത്തില്‍ മുഹമ്മദ് അമീന്‍ നേടിയ നേട്ടം മറ്റു കുട്ടികള്‍ക്കും പ്രചോദനമാകട്ടെയന്നാണ് ഇവര്‍ പറയുന്നത്.