30 സെക്കന്റ് മതി ദാമ്പത്യബന്ധം കൂടുതല്‍ മനോഹരമാക്കാന്‍

ദാമ്പത്യബന്ധം തകരാതിരിക്കണമെങ്കില്‍ വളരെ കുറച്ചുസമയമെങ്കിലും പരസ്പരം സംസാരിക്കാനും ഒരുമിച്ചിരിക്കാനും ശ്രമിക്കണം. വെറും 30 സെക്കന്റുകൊണ്ട് ദാമ്പത്യബന്ധം കൂടുതല്‍ മനോഹരമാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Update: 2018-11-28 05:42 GMT
30 സെക്കന്റ് മതി ദാമ്പത്യബന്ധം കൂടുതല്‍ മനോഹരമാക്കാന്‍

ദാമ്പതികള്‍ക്ക് പലപ്പോഴും ജോലിത്തിരക്കു കാരണം പരസ്പരം സംസാരിക്കാന്‍ പോലും സമയം കിട്ടാറില്ലായെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ പറയുന്നത് കൊണ്ട് ഒരു കാര്യവുമില്ലായെന്നാണ് ഗവേഷകര്‍ പറയുന്നത്. ദാമ്പത്യബന്ധം തകരാതിരിക്കണമെങ്കില്‍ വളരെ കുറച്ചുസമയമെങ്കിലും പരസ്പരം സംസാരിക്കാനും ഒരുമിച്ചിരിക്കാനും ശ്രമിക്കണം. വെറും 30 സെക്കന്റുകൊണ്ട് ദാമ്പത്യബന്ധം കൂടുതല്‍ മനോഹരമാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാലിഫോര്‍ണിയയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത് പ്രകാരം ചുംബനം, ആലിംഗനം, പരിഗണന എന്നിവയിലൂടെയെല്ലാം സ്ത്രീയില്‍ ഓക്‌സിട്ടോസിന്‍ ഉല്‍പ്പാദിക്കപ്പെടുന്നുണ്ട്. വാസോപ്രെസിന്‍ പുരുഷനില്‍ ജനിക്കുന്നത് ശാരീരിക ബന്ധത്തിന്റെ സമയത്താണ്. ചുംബനത്തില്‍ ഇരുവരും ഒന്നായിത്തീരുന്ന ആത്മാര്‍ഥമായ ഈ 30 സെക്കന്റില്‍ ഇരുവരിലും ഈ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ദിവസവും 30 സെക്കന്റ് ചുംബനം ഒരു ശീലമാക്കുന്നത് ദാമ്പത്യത്തെ മെച്ചപ്പെടുത്തുന്നു.

ചുംബനം മാത്രമല്ല, 30 മിനിട്ട് നേരത്തെ സംഭാഷണവും ദാമ്പത്യത്തെ മനോഹരമാക്കുന്നു. ദാമ്പത്യബന്ധത്തെ ബാലന്‍സ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് ദമ്പതികള്‍ക്കിടയിലെ തുറന്ന സംസാരം ആവശ്യമാണ്. വിവിധതരം വിഷയങ്ങളെക്കുറിച്ച് ഇരുവരും മനസ്സു തുറന്ന് സംസാരിക്കണം. സംസാരിക്കുമ്പോള്‍ ആദ്യം പങ്കാളി പറയുന്നത് കേള്‍ക്കുവാന്‍ തയാറാകണം.

പരസ്പരം മനസ്സിലാക്കുക, പങ്കാളിയെ വിധിക്കരുത്. സാമാന്യവല്‍ക്കരണവും താരതമ്യപ്പെടുത്തലും ഉണ്ടാകരുത്. കിടക്കുന്നതിന് മുമ്പ് പങ്കാളിയുമൊത്ത് മൂന്നു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കണം. നിങ്ങളുടെ മതഗ്രന്ഥം എടുത്തു വായിക്കുക. ദൈവവിശ്വാസം ദാമ്പത്യബന്ധത്തിന്റെ വിജയത്തിനും അത്യാവശ്യമാണ്.


Tags:    

Similar News