'താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും'; പരിശോധനയ്ക്കിടെ പോലിസിനോട് തട്ടിക്കയറി ദമ്പതികള്‍ (വീഡിയോ)
ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പോലിസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ ലോക്ക് ഡൗണും ലംഘിച്ചതിന് പോലിസ് ദമ്പതികള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു. കാറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയതിന് പോലിസുകാരോട് മോശമായി പെരുമാറുന്ന ദമ്പതികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 'താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?' എന്ന് പോലിസിനെ യുവതി വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പോലിസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു.
എന്തിനാണ് തങ്ങളുടെ വാഹനം തടഞ്ഞതെന്നും തങ്ങള്‍ കാറിന് അകത്തല്ലേയെന്നുമായിരുന്നു ദമ്പതികളുടെ വാദം. അടുത്തിടെ ഉണ്ടായ ഹൈക്കോടതി വിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഡല്‍ഹി പോലിസ് കൊവിഡ് ലംഘനം ചൂണ്ടിക്കാണിക്കുമ്പോഴും ദമ്പതികള്‍ അവരുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അതിനിടെ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലിസിനെ ദമ്പതികള്‍ വെല്ലുവിളിക്കുന്നതും കാണാം. തുടര്‍ന്ന് വനിതാ പോലിസ് എത്തി യുവതിയെ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു കൊണ്ടുപോയി. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്തു.
कोरोना के इस दौर में ऐसे जाहिल लोग भी याद किये जाएंगे ,कार में बैठा एक कपल बिना कर्फ्यू पास के दरियागंज इलाके में घूम रहा था वो भी बिना मास्क के,पुलिस ने जब रोका तो बोला अपने दोस्त को किस करूंगी,पुलिस ने केस दर्ज कर दोनों को गिरफ्तार किया pic.twitter.com/Z9iCnmp4Hu
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) April 18, 2021