ഭര്‍ത്താവിന്റെ മദ്യപാനം, കടം കൂടി; പലിശക്കു പണം നല്‍കിയയാളെ വിവാഹം കഴിച്ച് യുവതി

Update: 2025-02-14 11:06 GMT
ഭര്‍ത്താവിന്റെ മദ്യപാനം, കടം കൂടി; പലിശക്കു പണം നല്‍കിയയാളെ വിവാഹം കഴിച്ച് യുവതി

കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ കടം വാങ്ങിയ പൈസ തിരിച്ചു പിടിക്കാന്‍ വീട്ടില്‍ വരുന്നയാളെ വിവാഹം കഴിച്ച് യുവതി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ഇന്ദ്രകുമാരി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടില്‍ വരാറുണ്ടായിരുന്ന വായ്പാ റിക്കവറി ഏജന്റിനെ വിവാഹം കഴിച്ചത്.

2022ലാണ് നകുല്‍ ശര്‍മ്മയെ ഇന്ദ്രകുമാരി വിവാഹം കഴിച്ചത്. മദ്യപാനിയായ ശര്‍മ്മ ഭാര്യയെ പീഡിപ്പിക്കാറുണ്ടായിരുന്നു. കടം വാങ്ങിയ പണം മുഴുവന്‍ ഇയാള്‍ മദ്യപിച്ച് ചിലവഴിക്കും. മാനസികവും ശാരീരികവുമായ പീഡനത്തില്‍ മടുത്ത അവര്‍ ഭര്‍ത്താവ് വായ്പക്കെടുത്ത പണത്തിന് പലിശ വാങ്ങുവാന്‍ വീട്ടില്‍ വരാറുള്ളയാളുമായി പ്രണയത്തിലാവുകയായിരുന്നു.

പശ്ചിമ ബംഗാളിലെ അസന്‍സോളിലേക്ക് നാടു വിട്ട ഇരുവരും കുറച്ചു ദിവസങ്ങള്‍ അവിടെ താമസിച്ച ശേഷം ഒടുവില്‍ ജാമുയിയിലേക്ക് മടങ്ങിവരികയായിരുന്നു. ഫെബ്രുവരി 11 ന് നിരവധി പേര്‍ പങ്കെടുത്ത ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ദമ്പതികള്‍ വിവാഹിതരായത്.

Tags:    

Similar News