മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കളപ്പാറ വാരിയംകുന്ന് കോളനിയില്‍ കല്ലംപുള്ളിതൊടി ബാലകൃഷ്ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2022-03-25 02:17 GMT
മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: ചേലക്കരയില്‍ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയില്‍ കല്ലംപുള്ളിതൊടി ബാലകൃഷ്ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്‌റ് ചെയ്തു. സ്ഥിരം വഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണന്‍ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.

Tags:    

Similar News