ഐഎസ് കേസ്: ബിഹാര്‍ സ്വദേശിനിയുടെ തടവുശിക്ഷയ്ക്ക് ഇളവില്ല

യാസ്മീന്‍ സാഹിദിന് കൊച്ചി എന്‍ഐഎ കോടതി വിധിച്ച ഏഴു വര്‍ഷത്തെ കഠിന തടവ് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശരിവച്ചത്.

Update: 2019-08-02 10:07 GMT

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദിന്റെ തടവുശിക്ഷ മൂന്നു വര്‍ഷമായി ഇളവ് ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. യാസ്മീന്‍ സാഹിദിന് കൊച്ചി എന്‍ഐഎ കോടതി വിധിച്ച ഏഴു വര്‍ഷത്തെ കഠിന തടവ് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശരിവച്ചത്. ഐഎസ് ആശയങ്ങളുമായി അനുഭാവമുള്ള വ്യക്തിയാണ് യാസ്മീന്‍ സാഹിദ് എന്നായിരുന്നു എന്‍ഐഎ കേസ്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്‌മെന്റ് നടത്തിയെന്ന കേസിലെ മുഖ്യപ്രതി അബ്ദുല്‍ റാഷിദുമായി യാസ്മീന്‍ ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 120ബി, 125, യുഎപിഎ നിയമത്തിലെ സെക്്ഷന്‍ 38, 39, 40 വകുപ്പുകള്‍ പ്രകാരമാണ് യാസ്മിനെതിരേ എന്‍ഐഎ കുറ്റം ചുമത്തിയിരുന്നത്. കുഞ്ഞുമായി അഫ്ഗാനിസ്താനിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് യാസ്മിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഐഎയുടെ വാദം.




Tags:    

Similar News