ഐഎസ് ബന്ധം: കണ്ണൂര്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിന തടവ്

Update: 2021-01-08 01:29 GMT

ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കണ്ണൂര്‍ കൂടാളി സ്വദേശിക്ക് എഴു വര്‍ഷം കഠിനതടവ്. തുര്‍ക്കി വഴി യില്‍നിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യയിലേക്ക് നാടുകടത്തിയ കൂടാളി സ്വദേശി വള്ളുവക്കണ്ടി ഷാജഹാനെ ഡല്‍ഹി എന്‍ഐഎ കോടതി ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 2017 ജൂലൈ ഒന്നിനാണ് ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഷാജഹാനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎയിലെ വിവിധ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

    


ഐഎസില്‍ ചേരുകയും സഹായികളെ ആക്രമണം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്നും എന്‍ ഐഎ ആരോപിക്കുന്നു. 2016ല്‍ കുടുംബത്തോടൊപ്പം മലേസ്യ വഴി തുര്‍ക്കിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാടുകടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെത്തിയ ശേഷം വ്യാജരേഖകള്‍ ഉയോഗിച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തായ്‌ലന്‍ഡ് വഴി 2017 ഏപ്രിലില്‍ തുര്‍ക്കിയിലെത്തി. സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി വീണ്ടും ഇന്ത്യയിലേക്ക് കയറ്റിവിട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ ഷാജഹാനു പുറമെ മറ്റൊരു പ്രതിയായ മുസ്തഫയ്ക്കുമെതിരേ 2017 ഡിസംബര്‍ 23നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

IS link: Kannur native jailed for seven years

Tags:    

Similar News