തിരുവനന്തപുരം: മലേഷ്യയിലെ പ്രവാസി മലയാളികളുടെ സംഘടന ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭയിലെ പ്രവാസി സമിതിയുടെ ചെയര്‍മാനായ കെ. വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക നല്‍കിയത്.
സംഘടനയുടെ പ്രസിഡന്റ് സി. എം. അഷ്റഫ് അലി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ബാദുഷ, വൈസ് പ്രസിഡന്റ് ജബ്ബാര്‍ ഇടുക്കി, അംഗങ്ങളായ അക്ബര്‍ ഫസ്റ്റ്, ഷിജു എന്നിവര്‍ സന്നിഹിതരായിരുന്നു. ക്വലാലമ്പൂരിലെ വികാസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയായ അഡ്നാന്‍ ഷെര്‍ഷിദ് സഹപാഠികളില്‍ നിന്ന് സമാഹരിച്ച 33,000 രൂപയും മുഖ്യമന്ത്രിക്ക് കൈമാറി. അച്ഛന്‍ ഷെര്‍ഷിദിനൊപ്പമാണ് അഡ്നാന്‍ എത്തിയത്.