ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

Update: 2018-10-15 06:22 GMT
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതേസമയം, ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.



രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം കഴിഞ്ഞ മാസം 24നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയത്.

Similar News