മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍ ഫ്‌ളോറന്‍സ് വരുന്നു; ആശങ്കയോടെ അമേരിക്കന്‍ ജനത

Update: 2018-09-13 07:13 GMT
[caption id="attachment_422409" data-align="alignnone" data-width="560"]
ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌[/caption]

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി അമേരിക്ക. ആറു പതിറ്റാണ്ടിനു ശേഷമെത്തുന്ന ഏറ്റവുംവലിയ ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ എത്രത്തോളം ഭീകരമായിരിക്കുമെന്ന ആശങ്കയിലാണ് അമേരിക്കന്‍ ജനത. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഫ്‌ളോറന്‍സ് ഇന്ന് രാത്രിയോടുകൂടിയോ നാളെ പുലര്‍ച്ചയോ അമേരിക്കന്‍ തീരങ്ങളില്‍ വീശും.

നോര്‍ത്ത് കാരലൈനയിലും സൗത്ത് കാരലൈനയിലും വിര്‍ജീനിയയിലുമാണ് ആദ്യം കൊടുങ്കാറ്റെത്തുക. കാറ്റിനൊപ്പം പേമാരിയും പ്രളയവുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നേക്കാം. ഫ്‌ളോറന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് 15 ലക്ഷത്തിലേറെ പേരോട് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി. കാറ്റ് വീശുന്ന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Tags:    

Similar News