ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്; കേദാര്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി

Update: 2018-10-26 19:38 GMT

പൂനെ:ഇന്ത്യയും വെസ്റ്റിന്‍ഡിസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് പൂനെ എംസിഎ സ്റ്റേഡിയത്തില്‍ നടക്കും ഉച്ചക്ക് 1.30 നാണ് മല്‍സരം. ഇരുടീമുകളും ഫോമിലേക്കുയര്‍ന്ന അവസരത്തില്‍ ഇന്ന്‌ത്തെ പോരാട്ടം കനക്കും. ആദ്യ മല്‍സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം മല്‍സരത്തില്‍ 300ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയതോടെ വിന്‍ഡീസ് ഇന്ന് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മിന്നും പ്രകടനം ഇന്നത്തെ കൡയിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് അത് ഗുണം ചെയ്യും. മല്‍സരം 1.30ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍.
നിര്‍ണായക മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുക. ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം ഖലീല്‍ അഹമ്മദും ഉമേഷ് യാദവും പുറത്തിരിക്കും. ടീമിലുള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേദാര്‍ ജാദവിനെയും അവസാന രണ്ട് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ റിഷഭ് പന്ത് കളിക്കാന്‍ സാധ്യത കുറവാണെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ മല്‍സരങ്ങളില്‍ ടീമിലില്ലാതിരുന്ന മനീഷ് പാണ്ഡെയ്ക്ക് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിച്ചേക്കും. കഴിഞ്ഞ കളിയില്‍ നിറം മങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് തിരിച്ചുകൊണ്ടുവന്ന് 2-0 എന്ന ലീഡ് ഉയര്‍ത്താനാകും ഇന്ത്യ ശ്രമിക്കുക.അതേസമയം മല്‍സരം ജയിച്ച് പരമ്പര സമനിലയിലാക്കുകയാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്.
Tags:    

Similar News