വിന്‍ഡീസിനെതിരായ രണ്ട് മല്‍സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ചില റെക്കോഡുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പൊളിച്ചെഴുതിയത്. കൂടാതെ, ഇംഗ്ലീഷ് നാട്ടില്‍ പോയി അവരോട് നാണം കെട്ട തോല്‍വി വഴങ്ങിയത് മറക്കാനും ഈ പരമ്പര വിജയത്തോടെ ഇന്ത്യക്കായി. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാ മുതല്‍ നായകന്‍ കോഹ്‌ലി വരെ റെക്കോഡുകള്‍ തുന്നിച്ചേര്‍ത്ത ടെസ്റ്റ് കൂടിയായിന്നു ഇത്.
1- ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ജയമാണ് രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇവിടെ ഇന്ത്യ വെന്നിക്കൊടി നാട്ടിയത്. ഇത് ആദ്യമായാണ് ഇന്ത്യ വിന്‍ഡീസിനെതിരേ 10 വിക്കറ്റിന്റെ ജയവുമായി കരുത്തുകാട്ടുന്നത്.
2-രണ്ടാം ടെസ്റ്റില്‍ വിജയറണ്‍സ് കണ്ടെത്തിയതോടെ ടെസ്റ്റില്‍ ഈ നേട്ടം കണ്ടെത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി പൃഥ്വി ഷാ മാറി. 2011 ല്‍ ജോബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാറ്റ് കുമ്മിന്‍സ് ആസ്‌ത്രേലിയയെ വിജയതീരത്തെത്തിച്ചതാണ് ഇതില്‍ ഒന്നാമത്. 18 വര്‍ഷവും 198 ദിവസവും ഉള്ളപ്പോഴായായിരുന്നു കുമ്മിന്‍സ് ഈ നേട്ടം കരസ്ഥമാക്കിയതെങ്കില്‍ 18 വയസ്സും 339 ദിവസവുമായിരുന്നു വിന്‍ഡീസിനെതിരേ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുമ്പോള്‍ പൃഥ്വി ഷായുടെ പ്രായം.
3- രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും വീഴ്ത്തിയതോടെ ഒരു ടെസ്റ്റ് മല്‍സരത്തില്‍ പത്തോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ്. മുമ്പ് കപില്‍ ദേവും (2 തവണ) ജവഗല്‍ ശ്രീനാഥുമാണ് (ഒരു തവണ) ഈ നേട്ടത്തിലെത്തിയത്.
7- വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര ജയമാണിത്. 2002ലാണ് ഈ ജയത്തിന് തുടക്കം കുറിച്ചത്. 21 ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ ഈ ഏഴ് പരമ്പരയില്‍ ഒന്നില്‍ പോലും ഇന്ത്യ പരാജയം വഴങ്ങിയിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.
10- പരമ്പരയിലെ താരമായി പൃഥ്വി ഷാ മാറിയതോടെ അരങ്ങേറ്റത്തില്‍ പരമ്പരയിലെ താരമാവുന്ന 10ാമത്തെ ക്രിക്കറ്റ് കളിക്കാരനായി പൃഥ്വി ഷാ മാറി. ഇന്ത്യന്‍ താരങ്ങളില്‍ നാലാമത്തേതും. മുമ്പ് സൗരവ് ഗാംഗുലി, രവിചന്ദ്ര അശ്വിന്‍, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്.
56- ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 56 റണ്‍സിന്റെ ലീഡ്, വിന്‍ഡീസിനെതിരായ അവസാനത്തെ എട്ട് ടെസ്റ്റുകളില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ലീഡാണിത്. ഈ 56 മാറ്റി നിര്‍ത്തിയാല്‍ ആറ് ടെസ്റ്റില്‍ നിന്നായി 292 റണ്‍സാണ് ഇന്ത്യയുടെ ശരാശരി ലീഡ്. അവസാന ആറ് ടെസ്റ്റുകളില്‍ 219,313,323,304,128, 468 എന്നിങ്ങനെയുള്ള റണ്‍സിന് മുന്നിട്ടുനിന്നാണ് ഇന്ത്യ വിജയം കൈക്കലാക്കിയത്.
100-രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയതോടെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ 100 വിക്കറ്റുകള്‍ എന്ന നേട്ടം കുല്‍ദീപ് യാദവിനെ തേടിയെത്തി. 2017 മാര്‍ച്ചിന് ശേഷം ടെസ്റ്റ് അരങ്ങേറ്റം നടത്തിയവരില്‍ 100 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമാണ് കുല്‍ദീപ്. 115 വിക്കറ്റുകള്‍ അക്കൗണ്ടിലുള്ള ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാദയാണ് ഒന്നാം സ്ഥാനത്ത്.
500- രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേട്ടം ആഘോഷിച്ച അശ്വിന്റെ ടെസ്റ്റ് കരിയറിലെ 500ാമത്തെ വിക്കറ്റായിരുന്നു ഇത്.
4222- അവസാന ടെസ്റ്റില്‍ 45 റണ്‍സ് നേടിയതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒന്നാം സ്ഥാനത്തായി കോഹ്‌ലി. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിനെയാണ് താരം പിന്തള്ളിയത്. ഇതോടെ നായകന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ അക്കൗണ്ടില്‍ 4222 റണ്‍സായി. 4214 റണ്‍സാണ് പാക് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 3665 റണ്‍സുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ധനയാണ് ഇക്കാര്യത്തില്‍ മൂന്നാമത്.