ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യത

Update: 2018-10-12 11:09 GMT


ന്യൂഡല്‍ഹി: ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു റഷ്യന്‍ വാര്‍ത്താ ചാനലായ റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു.
പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്നതുള്‍പ്പടെയുള്ള പ്രവൃത്തിയാണ് നടക്കുന്നതെന്ന്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ICANN) അറിയിച്ചു. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) മുന്നറിയിപ്പു നല്‍കിയുണ്ട്. ഓരോ രാജ്യത്തും ഓരോ സമയങ്ങളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുക.
രാജ്യത്തെ ടെലികോം സേവനദാതാക്കളും നെറ്റ്‌വര്‍ക്ക് കമ്പനികളും ഡിഎന്‍എസിലെ മാറ്റങ്ങള്‍ സമയത്തിന് അപ്‌ഡേറ്റ് ചെയ്യുമെന്നതിനാല്‍ ഇന്ത്യയെ പ്രശ്‌നം കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Similar News