താണജാതിയിലുള്ളയാള്‍ നോക്കണ്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ പട്ടികവര്‍ഗക്കാരനായ ഡോക്ടര്‍ക്ക് മര്‍ദനം

Update: 2018-10-15 04:37 GMT
ജബല്‍പൂര്‍: പട്ടികവര്‍ഗക്കാരനായ ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദിച്ചു. സവര്‍ണനായ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് രണ്ട് രോഗികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. സര്‍ക്കാര്‍ ഉടമയിലുള്ള സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.



പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഡോക്ടറായ ഗീതേഷ് രാത്രെയെക്കാണ് മര്‍ദനമേറ്റത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു സ്ത്രീകളെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. രാത്രെ പരിശോധിക്കാനെത്തിയപ്പോള്‍ ബന്ധുക്കള്‍ പേരും ജാതിയും ചോദിച്ചു. താന്‍ പട്ടികവര്‍ഗക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ 12 പേരടങ്ങുന്ന രോഗികളുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഡോക്ടറുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

Similar News