സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി
ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേഡ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദീക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രിംകോടതി ഉത്തരവ്.
ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ഹൈക്കോടതി മുതല്‍ സുപ്രിം കോടതി വരെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേനയാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്. ഓര്‍ഡിനന്‍സ് സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രിം കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ മഡിക്കല്‍ കൗണ്‍സിലാണ് സുപ്രിംകോടതിയെ സമീപിച്ചത്.