കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയ്ക്കുമെന്ന് കുമാരസ്വാമി
ബംഗളുരു: കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഇന്ധനവില കുറയ്ക്കുന്നതില്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. ആന്ധ്രാപ്രദേശും പശ്ചിമബംഗാളും രാജസ്ഥാനും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു.