സ്ത്രീകളെ ഇമാമും ബിഷപ്പും പൂജാരിയുമാക്കണമെന്നാവശ്യപ്പെട്ട് ഹരജി

Update: 2018-10-31 12:54 GMT


 

ന്യൂ ഡല്‍ഹി: സ്ത്രീകളെ മസ്്ജിദുകളില്‍ ഇമാമും ക്ഷേത്രങ്ങളില്‍ പൂജാരിമാരും ചര്‍ച്ചുകളില്‍ ബിഷപ്പും പുരോഹിതരുമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. നോയിഡ സ്വദേശി സഞ്ജീവ് കുമാറാണ് ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആര്‍ത്തവ സമയത്ത് എല്ലാ പാര്‍സി ദേവാലയങ്ങളിലും പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണം, വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്്‌ലിം പള്ളികളില്‍ പുരുനോടൊപ്പം സ്ത്രീകള്‍ക്കും പ്രാര്‍ഥിക്കാന്‍ അവസരം നല്‍കണം, ആര്‍ത്തവകാലത്ത് മുസ്‌ലിം സ്ത്രീകളെ നോമ്പ് നോക്കാന്‍ അനുവദിക്കണം, ആര്‍ത്തവകാലത്തു ഹിന്ദു സ്ത്രീകളെ അടുക്കളയില്‍ കയറാന്‍ അനുവദിക്കണം, ആര്‍ത്തവകാലത്ത് എല്ലായിടത്തും പ്രാര്‍ഥിക്കാന്‍ അനുവദിക്കണം, മുസ്‌ലിം സ്ത്രീകളെ ഇമാമാവാനും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും അനുവദിക്കണം, ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആക്കാന്‍ അനുവദിക്കണം,
ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പുമാക്കാന്‍ അനുവദിക്കണ തുടങ്ങിയ ആവശ്യങ്ങളും ഹരജിക്കാരന്‍ ഉന്നയിക്കുന്നുണ്ട്. ഇതിനുപുറമെ, ആറ്റുകാല്‍ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും അസമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷന്‍മാരെ പ്രവേശിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News