കാലടിയില്‍ രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ രാജ്യദ്രോഹപ്രകടനം: നടപടിയെടുക്കണമെന്ന് എസ്ഡിപിഐ
ജാതീയവും മതപരവുമായി സമൂഹത്തില്‍ വിഭാഗീയതയും ശത്രുതയും ഉണ്ടാക്കാന്‍ കരുതിക്കൂട്ടിയാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എന്ന പേരില്‍ ഒരു കൂട്ടം ക്രിമിനലുകള്‍ കാലടി ടൗണില്‍ പ്രകടനം നടത്തിയത്. ഹാമിദ് അന്‍സാരിയുടെ മതത്തില്‍ പെട്ടവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ എടുത്ത് കളയണമെന്നതുള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രസംഗം ബജ്‌റംഗ്ദള്‍ നേതാവ് നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും എസ്ഡിപി ഐ
കൊച്ചി; ഇന്ത്യയുടെ മുന്‍ ഉപ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ തുറങ്കലില്‍ അടക്കണമെന്നാവശ്യപ്പെട്ട് കാലടിയില്‍ നടത്തിയ പ്രകടനത്തിന്റെ മറവില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കുകയും വിഭാഗീയത സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ അങ്കമാലി മണ്ഡലം കമ്മിറ്റി.ജാതീയവും മതപരവുമായി സമൂഹത്തില്‍ വിഭാഗീയതയും ശത്രുതയും ഉണ്ടാക്കാന്‍ കരുതിക്കൂട്ടിയാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എന്ന പേരില്‍ ഒരു കൂട്ടം ക്രിമിനലുകള്‍ കാലടി ടൗണില്‍ പ്രകടനം നടത്തിയത്. ഹാമിദ് അന്‍സാരിയുടെ മതത്തില്‍ പെട്ടവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ എടുത്ത് കളയണമെന്നതുള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രസംഗം ബജ്‌റംഗ്ദള്‍ നേതാവ് നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.
രാജ്യത്തെ ഉന്നത പദവി അലങ്കരിച്ച സ്വാത്വികനും ഭരണതന്ത്രജ്ഞനുമായ മുന്‍ ഉപ രാഷ്ട്രപതിയെ ഫാഷിസ്റ്റുകള്‍ ആക്രമിക്കുന്നത് അദ്ദേഹത്തിന്റെ മതവും ജാതിയും നോക്കി തന്നെയാണ്.രാജ്യത്ത് വളര്‍ന്ന് വരുന്ന അപകടകരമായ ഇത്തരം സാഹചര്യങ്ങള്‍ക്ക് നേരെ 'മതേതര-ജനാധിപത്യ' പാര്‍ട്ടികള്‍ തുടരുന്ന മൗനം ഭയാനകമായ ഒരു സാമൂഹിക പരിസരം സൃഷ്ടിക്കുമെന്നും എസ്ഡിപി ഐ നേതാക്കള്‍ വ്യക്തമാക്കി.കാലടിയിലെ രാജ്യദ്രോഹപരിപാടിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി. യോഗത്തില്‍ അങ്കമാലി മണ്ഡലം പ്രസിഡന്റ് മുജീബ് കരിമക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അംജത്ത് മൂക്കട റിപോര്‍ട്ട് അവതരിപ്പിച്ചു.